വിടവാങ്ങൽ മത്സരത്തിൽ കാലിടറി ഉ​സൈ​ന്‍ ബോൾട്ട്

ല​ണ്ട​ന്‍: വേ​ഗ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ ഉ​സൈ​ന്‍ ബോ​ള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തിൽ അപ്രതീക്ഷിത പരാജയെ ഏറ്റുവാങ്ങിയ ബോൾട്ട് മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രി​സ്റ്റ്യ​ന്‍ കോ​ള്‍മാ​നാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ഗാറ്റ്ലിൻ 9.92 സെക്കന്‍റിൽ ഫിനിഷ് ചെയ്തപ്പോൾ കോൾമാൻ 9.95 സെക്കന്‍റിലും ബോൾട്ട് 9.96 സെക്കന്‍റിലുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ, റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചു കൊ​ണ്ട് വി​ര​മി​ക്കും എ​ന്നായിരുന്നു ബോൾട്ട് ആ​രാ​ധ​ക​രോ​ട് വാ​ഗ്ദാ​നം ചെ​യ്തി​രുന്നത്. എന്നാൽ, മത്സരത്തിനു മുൻപ തന്നെ ബോ​ള്‍ട്ടി​ന്‍റെ ഫോ​മി​നെ​ക്കു​റി​ച്ചാ​ണ് ആ​രാ​ധ​ക​ർ ഉത്കണ്ഠയറിയിച്ചിരുന്നു. ക​ഴി​ഞ്ഞ​മാ​സം മോ​ണ​ക്കോ​യി​ല്‍ ന​ട​ന്ന ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ 9.95 സെ​ക്ക​ൻഡിലാണ് ബോൾട്ട് 100 മീ​റ്റ​ര്‍ ഓ​ടി​ത്തീ​ര്‍ത്തത് എന്നതായിരുന്നു ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നത്. ജ​മൈ​ക്ക​ന്‍ താ​ര​ത്തി​ന്‍റെ 100 മീ​റ്റ​റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വേ​ഗ​ത ഇ​താ​യി​രു​ന്നു.