എന്നും യൂണിഫോം നിർബന്ധം; പാലാ സെന്‍റ് തോമസ് കോളേജില്‍ മൂന്നു ദിവസമായി വിദ്യാര്‍ത്ഥി സമരം

പാല: എല്ലാ ദിവസവും യൂണിഫോം നിർബന്ധം; പാല സെന്‍റ് തോമസ് കോളേജില്‍ മൂന്നു ദിവസമായി വിദ്യാര്‍ത്ഥി സമരം. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ആഴ്ചയിൽ എല്ലാദിവസവും നിർബന്ധമാക്കിയതിനെതിരെയാണ്  സമരം. കെ.എസ്.സി (എം)   എസ്എഫ്ഐ, കെ.എസ്.യു,  എന്നീ വിദ്യാർത്ഥി സംഘടനകള്‍ സമരരംഗത്തുണ്ട്.

കോളേജ് തുറന്ന ഉടന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് ഓഡിറ്റോറിയത്തില്‍ വിളിച്ച യോഗത്തില്‍ മുന്‍പെങ്ങുമില്ലത്ത നിയന്ത്രണങ്ങള്‍ കോളേജില്‍ ഏര്‍പ്പെടുത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. കോടതി വിധിയെ പോലും എതിർത്തുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം പോലും കളർ ഡ്രെസ്സ് ഇടാൻ അനുവദിക്കാത്തതിനെതിരെയാണ് തങ്ങളുടെ പ്രതിക്ഷേധം എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

 
കോളേജില്‍ യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാധാരണ കോളേജുകളില്‍ ആഴ്ചയിലെ 5 ദിവസങ്ങളില്‍ ഒരുദിവസം ഒഴിവ് നല്‍കുമ്പോള്‍ അത് പാല സെന്‍റ് തോമസ് കോളേജില്‍ നല്‍കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വിദ്യാർത്ഥി രാഷ്ട്രീയം കോളേജുകളിൽ നിരോധിച്ചതിനു ശേഷം ആദ്യമായാണ് ഇത്ര ശക്തമായ വിദ്യാർത്ഥി സമരം സെന്റ് തോമസിൽ നടക്കുന്നത്. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോളേജിന് മുന്നിൽ പ്രതിക്ഷേധ പ്രകടനങ്ങൾ നടന്നു.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്  പ്രസിഡന്റ് രൺദീപ് ജി നായർ, കെ.എസ്.സി (എം) സംസ്ഥാന  കമ്മറ്റിയംഗം നോയൽ പെരുമ്പാറയിൽ, സന്ദിപ് ജി നായർ, ജോൺസ് മാങ്ങാപ്പള്ളി   ജിസ് പൂവേലിൽ, കെ.എസ്.സി (എം) യുണിറ്റ് പ്രസിഡന്റ് സാനിജ്  സെബാസ്റ്യൻ, സെക്രട്ടറി അലൻ ജെയിംസ്, കരോൾ ജോണി, അതുൽ തോമസ്, ടോണി പൂവേലിൽ, റോൻസ് ജോണി, ബോണി ലാൽ,

എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി  വിഷ്ണു എൻ .ആർ, SFI സംസ്ഥാന കമ്മറ്റിയംഗം ജിൻസ് ദേവസ്യ, ചെയർമാൻ മുത്ത് എം.റ്റി, പ്രസിഡന്റ് ശങ്കർ, സെക്രട്ടറി ജിന്റോ
കെ.എസ് യു ജില്ലാ  പ്രസിഡന്റ് ജോർജ് പയസ്സ് ജില്ലാ സെക്രട്ടറി ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, , ജിൻസ് ചാക്കോ, അമൽജിത്ത്   എന്നിവർ നേതൃത്വം നൽകി.

ചിത്രങ്ങൾ : തങ്കച്ചൻ പാലാ.