സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തു സ​ര്‍​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലന്നു മാ​ര്‍ ആ​ല​ഞ്ചേ​രി

കൊച്ചി:തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പു​തു​വൈ​പ്പ് മേ​ഖ​ല​യി​ല്‍ പാ​ച​ക വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ജ​ന​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​പ്പെടണമെന്നു സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അഭിപ്രായപ്പെട്ടു.സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു സ​മ​ര​ത്തെ നി​ര്‍​ദ​യ​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തി​നു പോ​ലും വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ന്നു. ജ​ന​കീ​യ​മാ​യ ഒ​രു സ​മ​ര​ത്തി​നു നേ​രെ പോ​ലീ​സ് ന​ട​ത്തു​ന്ന മ​ര്‍​ദ​ന​ത്തി​ല്‍ വീ​ണു​പോ​കു​ന്ന​വ​രു​ടെ​യും ചോ​ര​ചി​ന്തു​ന്ന​വ​രു​ടെ​യും കാ​ഴ്ച​ക​ള്‍ ആ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്.കൊ​ച്ചി പു​തു​വൈ​പ്പി​ലെ നി​ര്‍​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്രം ഉ​യ​ര്‍​ത്തു​ന്ന ആ​ശ​ങ്ക​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ മ​ര്‍​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ശൈ​ലി സ​ര്‍​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്നുo കർദിനാൾ പറഞ്ഞു.
ഈ ​പ​ദ്ധ​തി ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ത് എ​ന്ന നി​ല​യി​ലാ​ണു ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ത​രാ​യി സ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യി​ട്ടു​ള്ള​ത്. 120 ദി​വ​സം പി​ന്നി​ട്ട സ​മ​ര​ത്തി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ ന്യാ​യ​മാ​ണ്. ക​ട​ല്‍​ത്തീ​ര​ത്തു ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വ​ലി​യ അ​ള​വി​ല്‍ പാ​ച​ക​വാ​ത​കം സം​ഭ​രി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പ​ക​ര്‍​ത്തു​ന്ന​തും നി​ര്‍​ദി​ഷ്ട പ്ലാ​ന്‍റിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണു മ​ന​സി​ലാ​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും ഇ​തു​യ​ര്‍​ത്തു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഭീ​തി​യു​ണ​ര്‍​ത്തും. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തെ​യാ​ണു പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.
പു​തു​വൈ​പ്പി​ലെ മാ​ത്ര​മ​ല്ല, ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള ഏ​തു ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ​യും മ​ര്‍​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ളി​ല്‍ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യു​ള്ള വി​കാ​രം ആ​ളി​ക്ക​ത്തി​ക്കാ​നാ​കും ഇ​ട​യാ​ക്കു​ക. നീ​തി ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ഉ​ദ്യ​മ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​രെ​ങ്കി​ലും അ​നീ​തി​യും അ​ക്ര​മ​വും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നാ​ല്‍ അ​തു ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ്.
പു​തു​വൈ​പ്പി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​ക​ണം. ജ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്ന ആ​ശ​ങ്ക​ക​ള്‍​ക്കും ചോ​ദ്യ​ങ്ങ​ള്‍​ക്കും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​യും ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ല്‍ വി​വേ​ക​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വ്യ​ക്ത​മാ​ക്കി.