സൺ നെക്സ്റ്റുമായി സൺ ടിവി

സാങ്കേതികതയുടെ പുതിയ വശങ്ങളുമായി സൺ ടിവി നെറ്റ് വർക്ക് തങ്ങളുടെ പുതിയ ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്. വരിക്കാർക്ക് ഇഷ്ടപ്പെട്ട പരിപാടികൾ ഇനി മുതൽ എപ്പോൾ വേണമെങ്കിലും മലയാളം, തമിഴ്, കന്നട, തെലുകു എന്നിങ്ങനെ ഏതു ഭാഷയിലും കാണുവാൻ ഇതിലൂടെ സാധിക്കും. സൺ നെക്സ്റ്റ് അവതരിപ്പിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ്, ഡെസ്ക്ടോപ്പ്, ടിവി തുടങ്ങിയ ഏതുതരം സ്ക്രീൻ ഫോർമാറ്റിലും ലഭ്യമാകുന്ന
സൺ നെക്സ്റ്റ് അവതരിപ്പിച്ച് നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ 11 ലക്ഷം ആളുകളാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതെന്ന് കമ്പനി പറയുന്നു. ആപ്പിൾ, ആൻഡ്രോയ്‌ഡ് സ്റ്റോറുകളിൽ ആഗോളതലത്തിൽ സൺ നെക്സ്റ്റ് ലഭ്യമാണ്. കഴിഞ്ഞ നാല് ദിവസങ്ങളായി ടോപ് ട്രെൻഡിങ് ആപ്ലിക്കേഷനാണ് സൺ നെക്സ്റ്റ്.
സൺ നെറ്റ് വർക്കിന്റെ വിജയത്തിൽ പുതുമ പറയുവാൻ ഇല്ലെങ്കിലും സിൽവർ ജൂബിലി വർഷത്തിലുള്ള ഈ വിജയത്തിന് പ്രത്യേകതകൾ ഏറെയാണ്. പേര് സൂചിപ്പിക്കുന്നതു പോലെതന്നെ ഇത് ഡിജിറ്റലും മൾട്ടി സ്ക്രീനും ഭാവിയിലേക്കുള്ള കണ്ടന്റുമാണ്. 4000 സിനിമകളുടെ ശേഖരവും 40 ലൈവ് ചാലനുകളും ക്യാച്ച് അപ്ടിവിയും ഉൾപ്പെടെ ലോകോത്തര ഡിജിറ്റൽ ഉള്ളടക്കമാണ് സൺ നെക്സ്റ്റ് നൽകുന്നത്.