പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥി സമരം വിജയം

പാല: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥി സമരം വിജയം.   എല്ലാ ദിവസവും യൂണിഫോം നിർബന്ധമാക്കിയതിനെതിരെയായിരുന്നു  നാലു  ദിവസമായി വിദ്യാര്‍ത്ഥി സമരം. കെ.എസ്.സി (എം)   എസ്എഫ്ഐ, കെ.എസ്.യു,  എന്നീ വിദ്യാർത്ഥി സംഘടനകള്‍   ആണ് സമരം ചെയ്തത്.

കോളേജില്‍ യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാധാരണ കോളേജുകളില്‍ ആഴ്ചയിലെ 5 ദിവസങ്ങളില്‍ ഒരുദിവസം ഒഴിവ് നല്‍കുമ്പോള്‍ അത് പാല സെന്‍റ് തോമസ് കോളേജില്‍ നല്‍കുന്നില്ല എന്നതായിരുന്നു പരാതി ഏതായാലും സമരം മൂലം ബുധാനാഴ്‌ച്ചകളിൽ കളർ ഡ്രസ് ഇടാൻ അനുവാദം   നൽകിക്കൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങിയിട്ടുണ്ട്

.

വിദ്യാർത്ഥി രാഷ്ട്രീയം കോളേജുകളിൽ നിരോധിച്ചതിനു ശേഷം ആദ്യമായാണ് ഇത്ര ശക്തമായ വിദ്യാർത്ഥി സമരം സെന്റ് തോമസിൽ നടക്കുന്നത്. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോളേജിന് മുന്നിൽ നാലുദിവസമായി വിദ്യാർത്ഥികൾ സമരത്തിലായിരുന്നു.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്  പ്രസിഡന്റ് രൺദീപ് ജി മിനാഭവൻ , കെ.എസ്.സി (എം) സംസ്ഥാന  കമ്മറ്റിയംഗം നോയൽ പെരുമ്പാറയിൽ, അമൽ ടോം,  സന്ദിപ് ജി നായർ, ജോൺസ് മാങ്ങാപ്പള്ളി, നിഖിൽ ജോർജ്  റെനിറ്റോ താന്നിക്കൽ ,  ജിസ് പൂവേലിൽ, കെ.എസ്.സി (എം) യുണിറ്റ് പ്രസിഡന്റ് സാനിജ്  സെബാസ്റ്യൻ, സെക്രട്ടറി അലൻ ജെയിംസ്, കരോൾ ജോണി, സിജോ ജോസ്,  അതുൽ തോമസ്, ടോണി പൂവേലിൽ, റോൻസ് ജോണി, ബോണി ലാൽ, അജയ് ജെയ്‌സൺ, ക്രിസ്റ്റി ജയൻ, ബിബിൻ ജോർജ്, എബി. ജെഫിൻ, നിഖിൽ, ആകാശ്, ടാബിൽ, അബിൻ മാനുവൽ, രാഹുൽ രാജു, രാഹുൽ, ആനന്ദ് സി.എസ് ജിസ് കല്ലറക്കൽ

എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി  വിഷ്ണു എൻ .ആർ, SFI സംസ്ഥാന കമ്മറ്റിയംഗം ജിൻസ് ദേവസ്യ, ചെയർമാൻ മുത്ത് എം.റ്റി, പ്രസിഡന്റ് ശങ്കർ, സെക്രട്ടറി ജിന്റോ

കെ.എസ് യു ജില്ലാ  പ്രസിഡന്റ് ജോർജ് പയസ്സ് ജില്ലാ സെക്രട്ടറി ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, , ജിൻസ് ചാക്കോ, അമൽജിത്ത്   എന്നിവർ നേതൃത്വം നൽകി.