ബിരുദ കോഴ്സ് അപേക്ഷകരെ വലച്ച് കേരള സര്‍വകലാശാല

തിരുവനന്തപുരം: കേരള സര്‍വകലാശാല ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടുന്നവരില്‍ നിന്ന് നിര്‍ബന്ധിത ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥികൾ പ്രധിഷേധം നടത്തി. കേരള സര്‍വകലാശാലയില്‍ ബിരുദപ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ജൂണ്‍ 14 ന് പ്രസിദ്ധീകരിച്ചിരുന്നു. ഫീസ് അടയ്ക്കാത്തവരുടെ പ്രവേശനം റദ്ദു ചെയ്യും എന്നതോടൊപ്പം തുടര്‍ന്നുള്ള അലോട്ടമെന്റില്‍ അവരെ പരിഗണിക്കുന്നതല്ല എന്നും വ്യവസ്ഥ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനാൽ താല്‍ക്കാലിക പ്രവേശനം എന്ന ഉപാധിയും വിദ്യാർത്ഥികൾക്ക് മുൻപിൽ ഇല്ല.
ബിരുദകോഴ്സുകളില്‍ ഇപ്പോള്‍ പ്രവേശനം നേടിയവരില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രോഫഷണല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരാണ്. പ്രവേശനഫീസ് തിരികെ ലഭിയ്ക്കില്ല എന്ന നിബന്ധന പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഫീസടയ്ക്കാനും പറ്റാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍.