ക്രിക്കറ്റ് മത്സരം കാണാനെത്തിയ മല്യയെ കള്ളനെന്ന് വിളിച്ച് കാണികൾ

ഓവൽ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം കാണാൻ ഒരു വി.ഐ.പി എത്തിയിരുന്നു. വി.ഐ.പികൾ എത്തുമ്പോൾ സാധാരണ രാജകീയ വരവേൽപ്പ് നൽകി സ്വീകരിക്കുന്നത് പതിവാണ്. എന്നാൽ ഇന്ന് ഓവലിലെ സ്‌റ്റേഡിയത്തിൽ എത്തിയ വിവാദ മദ്യ രാജാവ് വിജയ് മല്യയ്‌ക്ക് കിട്ടിയത് പോലെ സ്വീകരണം ഇനി സ്വപ്‌നങ്ങളിൽ മാത്രമേ കാണൂ.

ആനയും അമ്പാരിയും കുരവയുമായാണ് മല്യയെ എതിരേറ്റതെന്ന് കരുതുന്നവരുണ്ടെങ്കിൽ തെറ്റി. കള്ളൻ... കള്ളൻ...എന്ന് ഹിന്ദിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് മല്യയെ സ്വാഗതം ചെയ്‌തത്. കള്ളനെന്ന് വിളിച്ച് കൂകി വിളിച്ച ആരാധകർ തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെ എത്തിക്കണമെന്നും ആവശ്യപ്പെടുന്നണ്ടായിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോയി.