വിഷുവിനു ആഘോഷം കൂട്ടാൻ സദ്യക്കൊപ്പം ചക്ക മുളകൂഷ്യം

വിഷുവിനു ആഘോഷം കൂട്ടാൻ സദ്യക്കൊപ്പം ചക്ക മുളകൂഷ്യം ആകാം. ചക്ക കൊണ്ട് പലവിധ വിഭവങ്ങൾ വിഷുവിനു ഉണ്ടാക്കാറുണ്ട്. അതിൽ പ്രസിദ്ധമാണ് ഈ രുചി.

ചക്ക മുളകൂഷ്യം
പച്ച ചക്കച്ചുള - 2 കപ്പ്
മഞ്ഞൾപ്പൊടി - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
തുവരപ്പരിപ്പ് - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒരു മുറി
ജീരകം -1/2 ടീസ്പൂൺ
വറ്റൽമുളക് - രണ്ടെണ്ണം
കടുക് - 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - 1/4 ടീസ്പൂൺ
കറിവേപ്പില - ഒരു തണ്ട്
ചക്ക ചുളകൾ കുരുവും ചകിണിയും കളഞ്ഞു അരിഞ്ഞെടുക്കുക. മഞ്ഞൾ പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കഷ്ണങ്ങൾ വേവിക്കുക. തുവര പരിപ്പ് കഴുകി വൃത്തിയാക്കി പ്രത്യേകം വേവിച്ചെടുക്കുക. തേങ്ങ നന്നായി അരച്ചെടുക്കുക. വേവിച്ച കഷ്ണങ്ങളും പരിപ്പും ഒന്നിച്ചാക്കി അരപ്പും ചേർത്ത് തിളപ്പിച്ച്‌ കൂടുതലുള്ള വെള്ളം വറ്റിക്കുക. ചീന ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച വറ്റൽമുളക്, ഉഴുന്നു പരിപ്പ്, കറിവേപ്പില ഇവ മൂപ്പിച്ച കരിക്ക് മീതെ ഇട്ട് ഇളക്കി വാങ്ങി വയ്ക്കുക.