റബർ വി​ല​സ്ഥി​ര​താ പ​ദ്ധ​തി നിർത്തിവച്ചു; വില വീണ്ടും ഇടിഞ്ഞതോടെ റബ്ബർ കർഷകർക്ക് ദുരിതം

റ​​ബ​​ർ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര ഇ​​ട​​പെ​​ടൽ ആ​​വ​​ശ്യ​​പ്പെ​​ട്ട് നി​​യ​​മ​​സ​​ഭയിൽ പ്ര​​മേ​​യം

കോ​ട്ട​യം: അ​ന്താ​രാ​ഷ്‌ട്ര വി​ല​യി​ടി​വി​നൊ​പ്പം സം​സ്ഥാ​ന കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളും റ​ബ​ർ ക​ർ​ഷ​ക​രെ കൈ​വി​ടു​ന്നു. ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ആ​ഭ്യ​ന്ത​ര വി​ല പി​ടി​ച്ചു നി​ർത്താ​ൻ കേ​ന്ദ്ര​വാ​ണി​ജ്യ മ​ന്ത്രാ​ല​യം താ​ത്​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. കി​ലോ​യ്ക്ക് 150 രൂ​പ ഉ​റ​പ്പാ​ക്കു​ന്ന വി​ല​സ്ഥി​ര​താ പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റെ​ക്കു​റെ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​യാ​യി ഈ ​പ​ദ്ധ​തി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി ല​ഭി​ക്കു​ന്നി​ല്ല. ന​ട​പ്പു വി​ല അ​നു​സ​രി​ച്ച് കി​ലോ​യ്ക്ക് 35 രൂ​പ​യോ​ളം ഓ​രോ കി​ലോ​യ്ക്കും സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ന​ൽ​ക​ണം. ബാ​ങ്കോ​ക്ക് അ​ന്താ​രാഷ്‌ട്ര വി​ല ആ​ർ​എ​സ്എ​സ് ഒ​ന്നി​ന് ഇ​ന്ന​ലെ 117.72 രൂ​പ​യാ​യി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ത്തെ വി​ല​യേ​ക്കാ​ൾ കി​ലോ​യ്ക്ക് ഒ​ന്നേ കാ​ൽ രൂ​പ​യു​ടെ കു​റ​വ്.

ഇ​ന്ന​ല​ത്തെ ആ​ഭ്യ​ന്ത​ര വി​ല ആ​ർ​എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 121 രൂ​പ​യും അ​ഞ്ച് ഗ്രേ​ഡി​ന് 118 രൂ​പ​യു​മാ​ണ്. ഗ്രേ​ഡ് അ​ഞ്ചി​ന് ആ​ഭ്യ​ന്ത​ര വി​ല ഇ​ന്ന​ലെ ഒ​രു രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി. അ​തേ​സ​മ​യം, റ​ബ​ർ ബോ​ർ​ഡി​ന്‍റെ പ്ര​ഖ്യാ​പി​ത വി​ല​യെ​ക്കാ​ൾ കി​ലോ​യ്ക്ക് ര​ണ്ടു രൂ​പ​യി​ൽ അ​ധി​കം കു​റ​ച്ചാ​ണു വ്യാ​പാ​രി​ക​ൾ ച​ര​ക്കു വാ​ങ്ങു​ന്ന​ത്. അ​നു​ഭ​വ​ത്തി​ൽ ത​രം​തി​രി​ക്കാ​ത്ത റ​ബ​റി​ന് വി​ല 115 രൂ​പ​യി​ലേ​ക്കു താ​ഴ്ന്നി​രി​ക്കു​ന്നു. റ​ബ​ർ ബോ​ർ​ഡി​ന്‍റെ പ്ര​ഖ്യാ​പി​ത വി​ല​യ്ക്ക് ഒ​രു വ്യാ​പാ​രി​യും റ​ബ​ർ വാ​ങ്ങു​ന്നി​ല്ല. ക​ർ​ഷ​ക​ന് വി​ല​സ്ഥി​രതാ പ​ദ്ധ​തി പ്ര​കാ​രം സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​ത് റ​ബ​ർ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന വി​ല​യ്ക്കാ​ണ്. വ്യാ​പാ​ര വി​ല​യെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല റ​ബ​ർ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ക​ർ​ഷ​ക​ന് കു​റ​ച്ചൊ​ന്നു​മ​ല്ല ന​ഷ്്ടം വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം റ​ബ​ർ ബോ​ർ​ഡ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ബോ​ർ​ഡി​ന്‍റെ പ്ര​ഖ്യാ​പി​ത വി​ല സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക​രു​ടെ ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ബോ​ർ​ഡി​നാ​യി​ല്ല.

മഴ ക​ന​ത്ത​തോ​ടെ ടാ​പ്പിം​ഗ് നി​ല​ച്ചി​രി​ക്കെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശം സ്റ്റോ​ക്കി​ല്ല. ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ​ക്കു മാ​ത്ര​മാ​ണ് റ​ബ​ർ സ്റ്റോ​ക്കു​ള്ള​ത്. വി​ല താ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല വ്യാ​പാ​രി​ക​ളും ച​ര​ക്ക് വാ​ങ്ങാ​നും താ​ത്​പ​ര്യ​പ്പെ​ടു​ന്നി​ല്ല.