ഉത്‌പാദനം കുറഞ്ഞിട്ടും വ്യത്യാസം ഇല്ലാതെ റബർ വില

കോട്ടയം: ഉത്‌പാദനം കുറഞ്ഞിട്ടും റബർ വില കൂടുന്നില്ല. വിപണിയിലെ ചാഞ്ചാട്ടം മുതലെടുത്ത് അവധി വ്യാപാരികൾ വില കുറച്ചതും തിരിച്ചടിയായി. 137 രൂപയിൽ നിന്ന് 135 രൂപയിലേക്കാണ് അവധിവില കുറഞ്ഞത്. തണുപ്പ് കുറഞ്ഞതുമൂലം റബർ മരങ്ങൾ നേരത്തേ ഇലപൊഴിച്ചത് ഉത്‌പാദനത്തെ ബാധിച്ചു. വിപണിയിൽ ആവശ്യത്തിന് സ്‌റ്റോക്കില്ലെങ്കിലും ഡിമാൻഡ് കുറഞ്ഞു നിൽക്കുന്നതും തിരിച്ചടിയാകുകയാണ്.
ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ ക​രു​ത​ലോ​ടെ​യാ​ണ് നീ​ക്കം ന​ട​ത്തി​യ​ത്. 130 രൂ​പ​യി​ൽ ശേഖരിച്ച ഷീ​റ്റ് വില 132 രൂപവ​രെ ഉ​യ​ർ​ത്തി. വാ​രാ​ന്ത്യം നാ​ലാം ഗ്രേ​ഡ് റബർ വില 130 രൂപയാണ്. കാ​ലാ​വ​സ്ഥ അനുകൂലമെങ്കിലും ലാ​റ്റ​ക്‌സി​ന്റെ താ​ഴ്ന്ന വി​ല മൂ​ലം ഉ​ത്പാ​ദ​ക​ർ ടാ​പ്പിം​ഗി​ന് ഉ​ത്സാ​ഹി​ച്ചി​ല്ല. 86 രൂപയാണ് ലാറ്റക്‌സിനു വില. ആ‌ർ.എസ്.എസ് ഫൈവിന് വില 128 രൂപയിൽ നിന്ന് 127 രൂപയായി കുറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞവാരം 300 ടണ്ണിന്റെ കച്ചവടം നടന്നു. ടയർ ഡീലർമാർ 2,000 ടൺ വാങ്ങി.
അന്താരാഷ്ട്ര വിലയും നഷ്‌ടത്തിലാണ്. ടോക്കിയോ കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ (ടോക്കോം) വില മൂന്നു മാസത്തെ ഉയരത്തിലെത്തി. എന്നാൽ, ആഭ്യന്തര മാർക്കറ്റുകളിൽ ഇത് പ്രതിഫലനമുണ്ടാക്കിയില്ല. ചൈനയിൽ വില 132 രൂപയിൽ നിന്ന് 125 രൂപയായി. ടോക്കിയോയിൽ രണ്ടുരൂപ കുറഞ്ഞ് വില 110 രൂപയിലെത്തി. ബാങ്കോക്ക് വിലയിൽ മാറ്റമില്ല; 105 രൂപ.