20 ശതമാനം അധിക ഡാറ്റ വാഗ്ദാനവുമായി ജിയോ

റിലയന്‍സ് ലൈഫ് സ്മാര്‍ട്ഫോൺ ഉപയോക്താക്കൾക്ക് 20 ശതമാനം അധിക ഡാറ്റ വാഗ്ദാനവുമായി ജിയോ. നിലവിലുള്ള ജിയോ പ്രൈം ഉപയോക്താക്കളും പുതിയ ഉപയോക്താക്കളും ഈ ഓഫർ ലഭ്യമാക്കാം. നിശ്ചിത സമയ പരിധിയിലേക്കാണ് ഓഫര്‍ ലഭ്യമാവുക. തിരഞ്ഞെടുത്ത ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ ജൂണ്‍ 9 ന് ശേഷം വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. എര്‍ത്ത് 1, എര്‍ത്ത് 2, വാട്ടര്‍ 1, വാട്ടര്‍ 7എസ്, വാട്ടര്‍ 8, വാട്ടര്‍ 10, വാട്ടര്‍ 11, എഫ്1, എഫ്1 എസ്, വിന്‍ഡ് 4 എസ് തുടങ്ങിയ പത്ത് ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പമാണ് അധിക ഡാറ്റാ ഓഫർ ജിയോ വാഗ്‌ദാനം ചെയ്യുന്നത്.

20 ശതമാനം അധിക ഡാറ്റാ ഓഫര്‍ ലഭിക്കുന്നതിനായി ലൈഫ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 309 രൂപയുടേയോ 509 രൂപയുടേയോ റീച്ചാര്‍ജ് ചെയ്യാം. ഇവര്‍ക്ക് യഥാക്രമം 6 ജിബി 12 ജിബി 4ജി ഡാറ്റ അധികമായി ലഭിക്കും. മൈ ജിയോ ആപ്പ് വഴിയാണ് ഓഫര്‍ ആക്റ്റീവ് ചെയ്യാന്‍ സാധിക്കുക. 48 മണിക്കൂറിനുള്ളില്‍ തന്നെ ഓഫര്‍ ആക്റ്റീവ് ആകും. അതേസമയം ജിയോയുടെ സമാനമായ മറ്റ് പ്രൊമോഷണല്‍ ഡാറ്റാ ഓഫറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാവില്ല.