വിഷുവിനു മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം

വിഷുവിന് നമുക്ക് സ്വാദിഷ്ടമായ കറികൾ വീട്ടിൽ തന്നെ ഉണ്ടാക്കാക്കാം. നമ്മുടെ നാട്ടിൽതന്നെ കിട്ടുന്ന മാമ്പഴം ചക്ക എന്നിവ കൊണ്ട് നമുക്ക് ഇപ്രാവശ്യത്തെ വിഷു സുധാരമാക്കാം. വീട്ടിൽ എല്ലാവരെയും കറി ഒരുക്കാൻ ഒപ്പം കൂട്ടാം. ആദ്യം നമുക്ക് മാമ്പഴപുളിശ്ശേരി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. പല സ്ഥലത്തും പലരും മാമ്പഴപുളിശേരിയുടെ മഹത്വം വാനോളം പുകഴ്ത്താറുണ്ടെങ്കിലും അതിന്റെ യഥാർത്ഥ രീതി പലർക്കും ഇന്നും മനസ്സിലായിട്ടില്ല.

മാമ്പഴപുളിശ്ശേരി
പഴുത്ത മാങ്ങ - 4 എണ്ണം
തൈര് - 3 കപ്പ്
തേങ്ങ തിരുമ്മിയത് - 1 കപ്പ്
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
കറിവേപ്പില - 3 ഇതൾ
കടുക് - 1/2 ടീസ്പൂൺ
ജീരകം - ഒരു നുള്ള്
ഉപ്പ്, എണ്ണ, ഉലുവ - പാകത്തിന്

പാചകം ചെയ്യുന്ന വിധം
നാലു കപ്പു വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് മാമ്പഴം വേവിക്കുക. തേങ്ങാ, ജീരകം, കറിവേപ്പില എന്നിവ നന്നായി അരക്കുക. മാങ്ങ വേകുമ്പോൾ അരപ്പ് ചേർത്ത ശേഷം നന്നായി ഉടച്ച തൈര് ചേർക്കുക. തിളക്കുന്നതിനു മുൻപ് നന്നായി ചൂടാകുമ്പോൾ വാങ്ങി വക്കുക. ചീനചട്ടിയിൽ ഒരു സ്പൂൺ എന്ന ഒഴിച്ച് കടുക് ഉലുവ കറിവേപ്പില വറ്റൽ മുളക് എന്നിവ വറുത്ത് ചേർക്കുക. കറിക്ക് കളർ കിട്ടാൻ മൂപ്പിച്ച വെളിച്ചെണ്ണയിൽ കുറച്ച മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർക്കുക.