ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി-നിയമനടപടികളുമായി ആർ ബി ഐ

മുംബൈ: ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടിയെന്നു കണക്കാക്കുന്നു. വമ്പന്‍ കമ്പനികളും വായ്പ തിരിച്ചടക്കാത്തവരിൽ പെടുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാനായി ആർ ബി ഐ ശ്രമം തുടങ്ങി. തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) തുടക്കം കുറിച്ചു. എട്ട് ലക്ഷം കോടി രൂപയാണ് മൊത്തം കിട്ടാക്കടമെന്ന് ബാങ്ക് വെളിപ്പെടുത്തി. 12 അക്കൗണ്ടുകളാണ് ഇതിന്റെ നാലിലൊരു ഭാഗത്തിനും ഉത്തരവാദികള്‍ എന്നും കേന്ദ്രബാങ്ക് വ്യക്തമാക്കുന്നു.എന്നാല്‍ ഇവര്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ആര്‍.ബി.ഐ തയാറായില്ല. ഈ പന്ത്രണ്ട് അക്കൗണ്ടുകളും കൂടി അയ്യായിരത്തിലേറെ കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്.
കടം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകളോട് ആര്‍ ബി ഐ നിര്‍ദേശിച്ചു.

വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.വായ്പ തിരിച്ചടക്കാന്‍ അവരോട് ആവശ്യപ്പെട്ടതായി ആര്‍.ബി.ഐ വ്യക്തമാക്കി.രാജ്യത്തെ മൊത്തം എട്ടുകോടിയുടെ കിട്ടാക്കടത്തില്‍ ആറു കോടി ലഭിക്കാനുള്ളത് പൊതുമേഖലാ ബാങ്കുകള്‍ക്കും രണ്ടു കോടി സ്വകാര്യ ബാങ്കുകള്‍ക്കുമാണ്. പൊതുമേഖലാ ബാങ്ക് മേധാവികളുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കിട്ടാക്കടത്തെ കുറിച്ച് ആര്‍.ബി.ഐ വെളിപ്പെടുത്തിയത്.പാപ്പരത്ത നിയമപ്രകാരം(ഐ ബി സി) വായ്പയെടുത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ബാങ്കിലെ ഇന്റേണല്‍ അഡൈ്വസറി കമ്മറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ഓർഡിനൻസിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. ബാങ്കിങ് റഗുലേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനുള്ളതാണ് ഓർഡിനൻസ്.

രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം എട്ട് ലക്ഷം കോടി രൂപയാണ്. ഇതില്‍ ആറ് ലക്ഷവും പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളതാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.പേരുകള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഭൂഷണ്‍ സ്റ്റീല്‍, എസ്സാര്‍ സ്റ്റീല്‍, ലാന്‍കോ, അലോക് ടെക്സ്റ്റയില്‍സ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ പുതുതായി കൊണ്ടുവന്ന ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐ.ബി.സി) പ്രകാരം നടപടി തുടങ്ങിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു