ആയുധ കരാർ വ്യക്തമാക്കുന്നത് അമേരിക്കയുടെ പിന്തുണയെന്ന് ഖത്തർ

ദോഹ:ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജിസിസി രാജ്യങ്ങള്‍ക്ക് നെഞ്ചടിപ്പ് കൂട്ടി ഖത്തറും അമേരിക്കയും തമ്മിലുള്ള ആയുധ കരാര്‍ ഒപ്പുവച്ചു.ഗൾഫ് പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് 1200 കോടി ഡോളറിന്റെ കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവച്ചത്. അമേരിക്കയുമായി ഒപ്പുവച്ചിട്ടുള്ള ആയുധ കരാർ വ്യക്തമാക്കുന്നത് അമേരിക്കയുടെ പിന്തുണയെന്ന് ഖത്തർ. ഖത്തർ ഉദ്യോഗസ്ഥനാണ് ഇകാര്യം ഉന്നയിച്ച് വ്യാഴാഴ്ച രംഗത്തെത്തിയിട്ടുള്ളത്.എന്നാൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഖത്തറിൻറെ നടപടികളെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേരത്തെ പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഖത്തറും അമേരിക്കയും തമ്മിലുള്ള ആയുധ കരാര്‍, 1200 കോടി ഡോളര്‍ പ്രാരംഭ ചെലവുള്ള കരാറിന്മേൽ 36 എഫ്-15 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം. സൗദിയുമായി അടുത്തിടെ 11000 കോടി ഡോളറിന്റെ ആയുധ കരാറില്‍ അമേരിക്ക ഒപ്പുവച്ചിരുന്നു.
പശ്ചിമേഷ്യയിൽ അമേരിക്കയ്ക്കയ്ക്ക് ഏറ്റവും വലിയ സൈനിക താവളമുള്ളത് ഖത്തറിലാണ് അതുകൊണ്ടുതന്നെ ഖത്തറിനെതിരെയുള്ള ട്രംപിന്‍റെ നിലപാടുകൾ മയപ്പെടുത്താനാണ് യുഎസ് പ്രതിരോധ വകുപ്പും ശ്രമിക്കുന്നത്. അമേരിക്കയുടെ 11000 സൈനികര്‍ ഖത്തറിലെ താവളത്തിലുണ്ട്. ഒരേ സമയം 100 യുദ്ധവിമാനങ്ങള്‍ക്ക് വരാനും പോകാനും സാധിക്കുന്ന സൗകര്യമുള്ള വിശാലമായ സൈനിക താവളമാണിത്. ഖത്തറിലെ യുഎസ് സൈനികതാവളെ ഐസിസിനെതിരെ പോരാടാൻ യുഎസ് ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
അമേരിക്കയിലെത്തിയ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അല്‍ അതിയ്യയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാറിൽ ഒപ്പുവെച്ചത്. വാഷിങ്ടണില്‍ ജൂൺ 14 ന് വൈകീട്ടായിരുന്നു ഗൾഫ് മേഖലയിലെ പ്രതിസന്ധിയ്ക്ക് ആശങ്കയേകുന്ന കരാര്‍ ഒപ്പുവച്ചത്. ഗള്‍ഫ് പ്രതിസന്ധി അമേരിക്ക തന്ത്രപൂര്‍വം മുതലെടുക്കുന്ന കാഴ്ചയാണിപ്പോള്‍.ഗള്‍ഫിലെ സമാധാനത്തിന് ഗള്‍ഫിലും സമീപ മേഖലകളിലും സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി സൈനിക സഹകരണം ശക്തമാക്കിയതെന്നാണ് പറയുന്നത്. ഇതേ ലക്ഷ്യമാണ് യുദ്ധവിമാനം വാങ്ങുന്നതിനായി അമേരിക്കയുമായി കരാര്‍ ഒപ്പുവച്ചതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകര സംഘങ്ങളെ ഖത്തര്‍ സഹായിക്കുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.
അമേരിക്കയുടെ ഇരട്ട നിലപാട് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉപരോധവും നയതന്ത്ര യുദ്ധവും പ്രഖ്യാപിച്ച പശ്ചാത്തലാണ് അമേരിക്ക കോടികളുടെ സൈനിക കരാറുണ്ടാക്കുന്നത് ശ്രദ്ധേയമാണ്. മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നും പറയുന്ന അമേരിക്ക തന്നെയാണ് ഇത്രയും കോടികളുടെ കരാര്‍ ഖത്തറുമായി ഒപ്പുവച്ചിരിക്കുന്നത്.