ദിവസേന എണ്ണവില നിശ്ചയിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

കൊ​ച്ചി: ഇൗ ​മാ​സം 16 മു​ത​ല്‍ ദി​വസേന എ​ണ്ണ​വി​ല നി​ശ്ച​യി​ക്കാ​നു​ള്ള ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ​മ്പു​ട​മ​ക​ൾ. ഇ​ത്​ പ​മ്പു​ട​മ​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വ​ല​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ദി​നേ​ന വി​ല നി​ശ്ച​യി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം പ​മ്പു​ക​ളി​ലു​മി​ല്ല. ഇ​ത്ത​രം സം​വി​ധാ​നം എ​ല്ലാ പ​മ്പു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന ക​മ്പ​നി​ക​ളു​ടെ വാ​ദം ശ​രി​യ​ല്ല. സം​സ്ഥാ​ന​െ​ത്ത 2100 പ​മ്പു​ക​ളി​ല്‍ 90 ശ​ത​മാ​ന​ത്തി​ലും ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​മി​ല്ല. ഇൗ ​സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ നി​ശ്ച​യി​ച്ച സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ൾ​ക്ക്​ ലാ​ഭ​മു​ണ്ടാ​ക്കു​ക​യാ​ണോ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ശ​യ​മു​ണ്ട്. മേ​യ് ഒ​ന്നു​മു​ത​ല്‍ രാ​ജ്യ​ത്തെ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ ഈ ​തീ​രു​മാ​നം വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന്​ ഓ​ള്‍ കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് പെ​ട്രോ​ളി​യം ​േട്ര​ഡേ​ഴ്‌​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മേ​ലേ​ത്ത് രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ദി​നേ​ന അ​ര്‍ധ​രാ​ത്രി വി​ല പു​തു​ക്കാ​നാ​ണ് നേ​ര​ത്തേ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് ഇ​ത് ഉ​ച്ച​ക്ക് 12ന് ​ആ​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ട്. ദി​നേ​ന വി​ല മാ​റ്റാ​നു​ള്ള തീ​രു​മാ​നം കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് പ​മ്പു​ട​മ​ക​ളു​ടെ വാ​ദം. കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്ടും ഇ​രു​മ്പ​ന​ത്തു​മാ​ണ്​ ഫി​ല്ലി​ങ്​​ ​സ്​​േ​​റ്റ​ഷ​നു​ക​ളു​ള്ള​ത്. ഇ​വി​ടെ​നി​ന്ന്​ എ​ണ്ണ പ​മ്പി​ലേ​ക്കെ​ത്തു​ന്ന​തി​നി​ടെ വി​ല​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന മാ​റ്റം സം​ബ​ന്ധി​ച്ച്​ മ​തി​യാ​യ വി​ശ​ദീ​ക​ണം ക​മ്പ​നി​ക​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ​മ്പു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.