ലോക ചാന്പ്യൻഷിപ്പിൽ പി.യു. ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ലോക ചാന്പ്യൻഷിപ്പിൽ പി.യു. ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ. ചിത്രയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ സാധിക്കില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധിയെന്നും അത്‌ലറ്റിക് ഫെഡറേഷൻ അറിയിച്ചു.

തിങ്കളാഴ്ച അത്‌ലറ്റിക് ഫെഡറേഷൻ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. ലോക ചാന്പ്യൻഷിപ്പിനുള്ള അന്തിമ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 അവസാനിച്ചിരുന്നു. ചിത്രയ്ക്കു ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഏകമാർഗം വൈൽഡ് കാർഡ് എന്‍ററി മാത്രമായിരുന്നു. എന്നാൽ ഇക്കാര്യത്തിലുള്ള സാധ്യതയും മങ്ങിയെന്നാണ് സൂചന.