ജെ​റ്റ് എ​യ​ർ​വേ​സി​ൻറെ വിമാനത്തിനുള്ളില്‍ മലയാളി യുവതിക്കു സുഖപ്രസവം

മുബൈ:ഭൂമിയെക്കാൾ ആയിരക്കണക്കിന് അടി ഉയരത്തിൽ ഒരു കുട്ടിയെ പ്രസവിക്കാൻ എയർ ക്യാബിൽ സംഘം സഹായിച്ചു.ജെ​റ്റ് എ​യ​ർ​വേ​സി​ൻറെ വിമാനത്തിനുള്ളില്‍ മലയാളി യുവതിക്കു സുഖപ്രസവം. കു​ഞ്ഞി​ന് ഇ​നി ആ​യു​ഷ്കാ​ലം ജെ​റ്റ് എ​യ​ർ​വേ​സി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ജെ​റ്റ് എ​യ​ർ​വേ​സി​ൽ പി​റ​ന്ന ആ​ദ്യ കു​ട്ടി​യെ​ന്ന നി​ല​യി​ലാണ് സൗജന്യം.ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഈ ​കു​ട്ടി​ക്ക് സൗ​ജ​ന്യ​മാ​യി ത​ങ്ങ​ളു​ടെ വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യാ​മെ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വ​ലി​യ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​ക്ക​ണോ​മി ക്ലാ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഫ​സ്റ്റ് ക്ലാ​സി​ലെ​ത്തി​ച്ചു. തു​ട​ർ​ന്നാ​ണ് യു​വ​തി ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തെ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. യു​വ​തി​ക്കൊ​പ്പം മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
ദ​മാ​മി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു വ​ന്ന ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ 9 ഡ​ബ്ള്യു 569 വി​മാ​ന​ത്തി​നു​ള്ളി​ലാ​ണ് യു​വ​തിയാത്ര ചെയ്തിരുന്നത്.യു​വ​തി തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​ണ്.പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ന​ഴ്സും ചേ​ർ​ന്നു പ​രി​ച​രി​ച്ചു.യു​വ​തി​ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലെ​ങ്കി​ലും യാ​ത്ര​തു​ട​രു​ന്ന​ത് സു​ര​ക്ഷി​ത​ല്ലാ​ത്ത​തി​നാ​ൽ അ​ന്ധേ​രി​യി​ലെ ഹോ​ളി സ്പി​രി​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാറ്റുകയായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം വിമാനത്തിൽ അഞ്ച് കുഞ്ഞുങ്ങൾ ആണ് ജനിച്ചത്, എന്നാൽ അവരുടെ ജീവിതകാലം മുഴുവൻ സൌജന്യ യാത്രക്കുള്ള സ്വർണ്ണ ടിക്കറ്റ് അവർക്കു ലഭിച്ചില്ല .