മെട്രോ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

കൊ​ച്ചി: ഒ​രു ദി​വ​സ​ത്തെ സ​ന്ദർ​ശ​ന​ത്തി​നാ​യി ശനിയാഴ്‌ച കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ര​വേൽ​ക്കാൻ ന​ഗ​രം ഒ​രു​ങ്ങി. കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പു​റ​മെ പി.​എൻ. പ​ണി​ക്കർ ഫൗ​ണ്ടേ​ഷൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീയ വാ​യ​നാ മാ​സാ​ച​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നിർ​വ​ഹി​ക്കും.

ശനിയാഴ്‌ച രാ​വി​ലെ 10.15​ന് വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേക വി​മാ​ന​ത്തിൽ നാ​വിക വി​മാ​ന​ത്താ​വ​ള​മായ ഐ.​എൻ.​എ​സ് ഗ​രു​ഡ​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി റോ​ഡ് മാർ​ഗം വ​ന്ന് 10.35​ന് പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നിലെത്തും .തുടർന്ന് ഇവിടെ നിന്നും മെ​ട്രോ ട്രെ​യി​നിൽ പ​ത്ത​ടി​പ്പാ​ല​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യും. 11 ന് ക​ലൂർ ജ​വ​ഹർ​ലാൽ നെ​ഹ്‌​റു സ്‌റ്റേ​ഡി​യ​ത്തിൽ കൊ​ച്ചി മെ​ട്രോ​യു​ടെ സ​മർ​പ്പ​ണം നിർ​വ​ഹി​ക്കും.

12.15​ന് സെ​ന്റ് തെ​രേ​സാ​സ് കോ​ളേ​ജിൽ പി.​എൻ. പ​ണി​ക്കർ ദേ​ശീയ വാ​യ​നാ​മാ​സാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം ഉ​ച്ച​യ്ക്ക് 1.05​ന് നാ​വിക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ട​ത്തെ ബോർ​ഡ് റൂ​മിൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. 1.25​നാ​ണ് മ​ട​ക്ക​യാ​ത്ര.

ക​ന​ത്ത​സു​ര​ക്ഷ​യാ​ണ് മെ​ട്രോ ഉ​ദ്ഘാ​ട​ന​വേ​ദി​യിൽ. പ​ന്ത​ലിൽ 3500 പേർ​ക്കാ​ണ് പ്ര​വേ​ശ​നം. ക്ഷ​ണി​താ​ക്കൾ ക്ഷ​ണ​പ​ത്രി​ക​യും തി​രി​ച്ച​റി​യൽ കാർ​ഡു​മാ​യി വ​ര​ണം. സെ​ന്റ് തെ​രേ​സാ​സി​ലും ക്ഷ​ണി​താ​ക്കൾ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ.