തീ നരകത്തിലെ മാലാഖമാർ; നഴ്സ്‌മാർക്ക് ന്യായമായ ശമ്പളം നൽകണമെന്ന് പി.സി ജോർജ് 

കോട്ടയം : നഴ്‌സുമാർക്ക് ന്യായവുമായ ശമ്പളം നല്കാൻ ഗവണ്മെന്റ് തയാറാകണമെന്ന് പി,സി ജോർജ് എം.എൽ.എ ഉമ്മൻ ചാണ്ടി ഗവണ്മെന്റും, ഇപ്പോൾ പിണറായി ഗവണ്മെന്റും നഴ്‌സുമാരെ വഞ്ചിക്കുകയാണ്. വിവിധ കമ്മീഷനുകൾ വയ്ക്കാനുള്ള തീരുമാനം തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറയുന്നു.

ബി.എസ്.സി നഴ്‌സുമാർക്ക് മുപ്പതിനായിരം  രൂപയും ജനറൽ നഴ്‌സിംഗ് കഴിഞ്ഞവർക്ക് ഇരുപതിനായിരം രൂപയും ഉറപ്പുവരുത്താൻ ഗവൺമെന്റ് തയാറാകണം അതിനായുള്ള സമരങ്ങൾക്ക് ഒരു അപ്പന്റെ സ്ഥാനത്ത് നിന്ന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറയുന്നു.

തീ നരകത്തിലെ മാലാഖമാർ:

തീ നരകത്തിലെ മാലാഖമാർ: മാറി മാറി വരുന്ന ഭരണഘൂഢങ്ങൾ…അധികാരത്തിലെത്തുമ്പോൾ മറക്കുന്ന വാഗ്ധാനങ്ങൾ…നേഴ്‌സിങ് രംഗത്ത് നടക്കുന്ന ചൂഷണത്തിനെതിരെ സമര രംഗത്തേക്കിറങ്ങുന്നവർക്ക് പിന്തുണ അറിയിച്ചും, മനഃസാക്ഷിയുള്ള ഒരോരുത്തരോടും നീതിക്കായുള്ള സമരത്തിൽ പിന്തുണ തേടുകയുമാണ് കേരള ജനപക്ഷം.രാഷ്ട്രീയ ലാഭത്തിനായി ജനകീയ സമരങ്ങൾക്ക് മുന്നിൽ വരുകയും, അധികാരത്തിലെത്തുമ്പോൾ വഞ്ചിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നപുംസകങ്ങൾക്കെതിരെയുമാണീ സമരം.പോരാട്ടത്തിന് ഒരുങ്ങുക, അണിചേരുക.അംഗമാകാൻ വിളിക്കുക8893288888 (Toll free)or log on to- www.janapaksham.org/join-usകേരള ജനപക്ഷം"നേരിനൊപ്പം നാടിനൊപ്പം"#keralajanapaksham #janapaksham #pcgeorge #isupportpcgeorge

Posted by Kerala Janapaksham on Monday, June 19, 2017