ഫ്രഞ്ച് ഫ്രയ്സ് എന്ന ആളെക്കൊല്ലി

നോര്‍ത്ത് അമേരിക്കയിലെ 4,400 പേരുടെ ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് ഈയിടെ പഠനം നടത്തുകയുണ്ടായി. 45നും 79 നും ഇടയില്‍ പ്രായമുള്ളവരുടെ ഭക്ഷ്യശീലങ്ങളാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. പഠനാവസാനം 236 പേർ മരിച്ചതായും കണ്ടെത്തി. വീട്ടില്‍ നിന്നോ റസ്റ്റോറന്റുകളില്‍ നിന്നോ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ചേര്‍ത്ത് പൊരിച്ച ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലായിരിക്കും. എന്നാൽ ഏറെ സ്വീകാര്യതയുള്ള ഈ ഭക്ഷണം ജീവന് വെല്ലുവിളി ഉയർത്തുന്നതാണെന്നും കൂടാത്ത അമിത ഭാരത്തിനും കാരണമാക്കുന്നതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സാധാരണയായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്തവയാണ് ഉരുളൻകിഴങ്ങുകളെങ്കിലും അവ പാകം ചെയ്യുന്ന രീതിയിൽ ആണ് സ്ഥിതി മാറുന്നത്. ഫ്രഞ്ച് ഫ്രയ്സ് അല്ലെങ്കിൽ വീട്ടിൽ തന്നെ വറക്കുന്ന ഉരുളങ്കിഴങ്ങുകൾ ആണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. കുറച്ച നാളുകൾ മുൻപ് നടന്ന മറ്റൊരു പഠനത്തിൽ, ചില ഭക്ഷണപദാർത്ഥങ്ങൾ ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോൾ ക്യാൻസറിന് കാരണമായേക്കാവുന്ന അക്രിലാമിഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് തന്നെയാകാം ഫ്രഞ്ച് ഫ്രയ്സിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഇതിനേക്കുറിച്ച് മറ്റൊരു പഠനം കൂടി നടത്താൻ ഒരുങ്ങുകയാണ് ഗവേഷകർ.