പൂഞ്ഞാറിൽ വെളിച്ച വിപ്ലവുമായി പി.സി ജോർജ്

പൂഞ്ഞാർ: പൂഞ്ഞാർ നിയോജ ക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലും ഈരാറ്റുപേ ട്ട നഗരസഭയിലും വെളിച്ചുവിപ്ല വം നടപ്പാക്കുന്നതിനു തയാറാ ക്കിയ 170 കോടി രൂപ യുടെ പദ്ധതിക്ക്   ഭരണാനുമതി ലഭിച്ചതായി പി.സി. ജോർജ് എംഎൽഎ അറിയിച്ചു. എംഎൽഎയുടെ നി യോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഹൈ മാസ്റ്റ് ലൈറ്റ്, മിനിമാസ്റ് ലൈറ്റ് സ്ട്രീട് ലൈറ് ൾ എന്നിവ സ്ഥാപിക്കും.

12.5 മീറ്റർ ഉയരത്തിൽ 150 വാട്ടിന്റെ ആറു ലൈറ്റുകളടങ്ങിയ അഞ്ചു ലക്ഷം രൂപയുടെ പത്ത് ഹൈമാ സ്റ്റ് ലൈറ്റും, 10 മീറ്റർ ഉയരത്തി ൽ 100 വാട്ടിന്റെ അഞ്ചു ലൈറ്റോ ടുകൂടിയ 2.5 ലക്ഷം രൂപയുടെ 11 മിനിമാസ്റ്റ് ലൈറ്റും, എട്ടു മീറ്റർ ഉയരത്തിൽ 100 വാട്ടിന്റെ നാല ലൈറ്റുകളുള്ള 1,87,500 രൂപയു ടെ 12 മിനിമാസ്റ്റലൈറ്റും പദ്ധതി യുടെ ഭാഗമായി നിയോജക മ ണ്ഡലത്തിലെ പ്രധാന ജംഗ്ഷ നുകളിൽ സ്ഥാപിക്കുമെന്ന് അ ദ്ദേഹം അറിയിച്ചു. കൂടാതെ നിയോജകമണ്ഡല ത്തിലെ 171 വാർഡുകളും കേ ന്ദ്രീകരിച്ച 24 വാട്ടിന്റെ ഓട്ടോമാറ്റിക്സ് സംവിധാനത്തിൽ പ്രവർ ത്തിക്കുന്ന ആയിരത്തോളം തെ രുവുവിളക്കുകളും സോളാർ ലൈറ്റുകളും സ്ഥാപിക്കുന്നതി ന ഈ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും പി.സി. ജോർജ് എംഎൽഎ. അറിയിച്ചു.