സ്നേഹത്തിന്റെ മറ്റൊരു വാക്കുപോലെ ഡോ.ഐശ്വര്യ രാജലക്ഷ്മി

ചെന്നൈ അണ്ണാനഗർ പത്താം തെരുവിലെ 78 നമ്പർ വീട്. ഒരു വീൽചെയർ കടന്നു പോകത്തക്ക വിധം വിശാലമാണ് ഈ വീടിന്റെ വാതിലുകൾ. നിറയെ റോസാപ്പൂക്കൾ വിടർന്നു നിൽക്കുന്നുണ്ട് ഈ മുറ്റത്ത്. കാൽ പെരുമാറ്റങ്ങൾക്ക് പകരം ഇവിടെ നിന്നുയരുന്നത് വീൽചെയർ ഉരുളുന്ന പതിഞ്ഞ ശബ്ദമാണ്. ഡോ.ഐശ്വര്യ രാജലക്ഷ്മി ആണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇന്ത്യയുടെ വഴി വിളക്കെന്നു അവരെ വിളിച്ചത് ലോകത്തെ അതി സമ്പന്നനായ ബിൽ ഗേറ്റ്സ്. അതൊരു വെറും പറച്ചിലായിരുന്നില്ല. ഒരു ചക്ര വണ്ടിയിൽ ഇരുന്നുകൊണ്ട് സമൂഹത്തിനു വേണ്ടി അവർ ചെയ്ത സംഭാവനകളെ അളന്ന് തൂക്കിക്കൊണ്ടായിരുന്നു ബിൽ ഗേറ്റ്സ് അങ്ങനെ പറഞ്ഞത്. പോളിയോ ബാധിതയായ ഒരു പെൺകുട്ടിക്ക് എത്തി നോക്കാൻ കഴിയാത്ത മേഘലകളിലേക്കാണ് അവർ ഉയർന്നു പോകുന്നത്. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ് നാട്ടിൽ എത്തിയ കുടുംബമാണ് ഡോ. ഐശ്വര്യയുടേത്. തമിഴ് നാട്ടിൽ ഏറ്റവും ജനപ്രിയനായ ജില്ലാ കളക്ടർ ആയിരുന്നു ഡോ.ഭുജംഖറാവു. പാവപ്പെട്ടവർക്കും രോഗികൾക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളായിരുന്നു അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അതിനു തന്റേതായ വഴികൾ അദ്ദേഹം കണ്ടെത്തിയിരുന്നു. അറിയപ്പെടുന്ന ചിത്രകാരനും കൂടിയായിരുന്നു അദ്ദേഹം. തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ചത് സമൂഹത്തിലെ പാവപ്പെട്ടവർക്ക് വേണ്ടിയായിരുന്നു. താൻ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണം അദ്ദേഹം സമൂഹത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി മാറ്റിവച്ചു. പ്രത്യേകിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി. മരിക്കും വരെ ആ മനോഭാവം അദ്ദേഹം തുടർന്നിരുന്നു. ഡോ.ഭുജംഗ റാവുവിന്റെയും റോസിന്റെയും മകളായ ഐശ്വര്യ സാമൂഹ്യ സേവനത്തെ കുറിച്ച കുട്ടികാലം മുതൽക്കേ ആലോചിച്ചിരുന്നു. എന്നാൽ മൂന്നാം വയസ്സിൽ പോളിയോ ഐശ്വര്യയെ പിടികൂടി. അതുകൊണ്ടു തന്നെ പോളിയോ ബാധിതരുടെ പ്രശ്നങ്ങളായിരുന്നു ഐശ്വര്യയെ അലട്ടിയിരുന്നത്. ക്രമേണ ഐശ്വര്യയ്ക്ക് പോളിയോ മാത്രമല്ല സമൂഹത്തിന്റെ പ്രശ്നമെന്ന് മനസ്സിലായി.

തന്റെ ജീവിതവും സന്ദേശവും സാധാരണക്കാരിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഡോ.ഐശ്വര്യ ഇപ്പോൾ ചെയ്യുന്നത്. തന്റെ ജീവിതം മുഴുവനും മറ്റുള്ളവർക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ് ഇവർ. തന്റെ അവശതകളും കഷ്ടപ്പാടുകളും ഐശ്വര്യ ഓർക്കുന്നതേയില്ല. ഈ ഓട്ടത്തിൽ ഒന്ന് മാത്രമാണ് ലക്‌ഷ്യം. ആരുമില്ലാത്തവർക്ക് തണലാകുക. അതിനു വേണ്ടി അവർ ഡോക്യൂമെന്ററികൾ നിർമിച്ച വിതരണം ചെയ്യുന്നു. ഇമ്പാക്ട് സോൺ ഐഡിയ ലാബ് എന്ന സംഘടന രൂപീകരിച്ച അതിന്റെ കീഴിലാണ് തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ അവർ ഇപ്പോൾ ഏകോപിപ്പിക്കുന്നത്. ഡോ. ഐശ്വര്യ ചെയ്യുന്ന സേവനങ്ങളുടെ മഹത്വം മനസ്സിലാക്കിയതുകൊണ്ടാണ് ബിൽ ഗേറ്റ്സ് പറഞ്ഞത്; ഡോ. ഐശ്വര്യയെ പോലുള്ള അമ്മമാരുണ്ടെങ്കിൽ ഈ ലോകം മാതൃസ്നേഹം കൊണ്ട് നിറയും. നമ്മുടെ കുഞ്ഞുങ്ങൾ അനാഥരാവുകയില്ല. സ്നേഹത്തിന്റെ തണലിൽ അവർ സന്തോഷത്തോടെ ജീവിക്കും. വിവാഹം കഴിക്കാത്ത കുഞ്ഞുങ്ങളില്ലാത്ത ഡോ.ഐശ്വര്യ ആ വാക്കുകൾ അമൃത് പോലെ ഏറ്റുവാങ്ങി. തെരുവിൽ അലഞ്ഞു നടക്കേണ്ടിയിരുന്ന, ആട്ടി പായിക്കപ്പെടുമായിരുന്ന കുട്ടികൾക്ക് അവർ അമ്മയായി. സ്നേഹത്തിന്റെ സ്പർശനങ്ങളിൽ അവർ കുട്ടികളുടെ പനി തൊട്ടറിഞ്ഞു. അവർക്ക് മരുന്ന് നൽകി. അവരെ പഠിക്കാൻ സഹായിച്ചു. അവരോട് കഥകൾ പറഞ്ഞു. അവർക്ക് കിടക്കാൻ ഭൂമിയ്ക്ക് താഴെ കൂടൊരുക്കി. കൃത്യ സമയത് അഹ്‌ഹാരം കൊടുത്ത. അവരെ പള്ളിക്കൂടങ്ങളിലേക്ക് അയച്ചു. തന്റേതലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങിയ ആ കുരുന്നുകൾക്ക് മറ്റെവിടെയാണ് ഒരാശ്രയം? സ്നേഹത്തിന്റെ മറ്റൊരു വാക്കുപോലെ റോസാ പൂക്കൾക്കിടയിലൂടെ ആ ചക്രവണ്ടി ഇപ്പോളും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.