അഞ്ചു യുവാക്കളെ വിവാഹം ചെയ്തു വഞ്ചിച്ച യുവതി കല്യാണ പന്തലിൽ വച്ച് അറസ്റ്റിൽ

പ​ന്ത​ളം: അ​ഞ്ചു യു​വാ​ക്ക​ളെ വി​വാ​ഹ​ത്ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ യു​വ​തി​യെ വി​വാ​ഹ​പ്പ​ന്ത​ലി​ൽ​നി​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ഷി​ബു​വി​ലാ​സ​ത്തി​ൽ വി.​ശാ​ലി​നി​യാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ഇ​പ്പോ​ൾ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ചീ​ക്കോ​ട്ട് കോ​ളാ​ന്പ​ല​ത്ത് മ​ണ്ണാ​റ​യ്ക്ക​ൽ വീ​ട്ടി​ലാ​ണു താ​മ​സം. കു​ള​ന​ട ഉ​ള്ള​ന്നൂ​ർ വി​ള​യാ​ടി​ശേ​രി​ൽ ക്ഷേ​ത്ര​ത്തി​ൽ 12ഓ​ടെ വി​വാ​ഹച്ച​ട​ങ്ങ് പൂ​ർ​ത്തി​യാ​യ ശേ​ഷം ര​ണ്ടോ​ടെ​യാ​ണു പോ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​ള​ന​ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​ത്ര​പ​ര​സ്യം ന​ല്കി​യാ​ണ് ഇ​വ​ർ കു​ടു​ക്കി​യ​ത്. സ​മാ​ന​രീ​തി​യി​ൽ പ​ര​സ്യം ന​ൽ​കി നേ​ര​ത്തെ​യും ഇ​വ​ർ യു​വാ​ക്ക​ളെ വി​വാ​ഹം ചെ​യ്തി​രു​ന്ന​താ​യും പി​ന്നീ​ട് ഇ​വ​രെ ക​ബ​ളി​പ്പി​ച്ചു സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​ണ് കു​ള​ന​ട സ്വ​ദേ​ശി പ​ത്ര​പ​ര​സ്യം കാ​ണു​ന്ന​ത്. പെ​ണ്ണി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണു യു​വ​തി യു​വാ​വു​മാ​യി ഫോ​ണി​ൽ ആ​ദ്യം സം​സാ​രി​ച്ച​ത്. വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ ശേ​ഷം മ​റ്റൊ​രു ഫോ​ണി​ൽ​നി​ന്നു ശാ​ലി​നി യു​വാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​രി​ൽ കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​പ്ര​കാ​രം മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഇ​രു​വ​രും പ​ര​സ്പ​രം കാ​ണു​ക​യും ബ​ന്ധു​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം വി​വാ​ഹം ന​ട​ത്താ​മെ​ന്നു യു​വാ​വ് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വി​വാ​ഹം ഉ​ട​ൻ വേ​ണ​മെ​ന്നു ശാ​ലി​നി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​വ് വ​ഴ​ങ്ങി​യി​ല്ല. പി​ന്നീ​ട് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വി​വാ​ഹം ന​ട​ന്നു. യു​വ​തി​യു​ടെ കൂ​ടി നി​ർ​ബ​ന്ധ​പ്ര​കാ​രം ല​ളി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ​ന്നു പ​റ​ഞ്ഞ് വ​ള​രെ​ക്കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മാ​ണു ച​ട​ങ്ങി​നെ​ത്തി​യ​ത്.

എ​ന്നാ​ൽ, സ​മാ​ന​രീ​തി​യി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വി​ന്‍റെ സു​ഹൃ​ത്തും ക്ഷേ​ത്ര​ത്തി​ലെ സെ​ക്ര​ട്ട​റി​യു​മാ​യ പി.​എ​സ്.​അ​ഭി​ലാ​ഷ്, സു​ഹൃ​ത്താ​യ വി. ​മ​നു എ​ന്നി​വ​ർ ശാ​ലി​നി​യെ തി​രി​ച്ച​റിഞ്ഞ തോടെ ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു നേ​ര​ത്തെ ത​ട്ടി​പ്പി​നി​ര​യാ​യ കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യും സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ടെ, ര​ക്ഷ​പ്പെ​ടാ​ൻ യു​വ​തി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി. അ​ടൂ​ർ ഡി​വൈ​എ​സ്പി എ​സ്.​റ​ഫീ​ക്കി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സി​ഐ ആ​ർ.​സു​രേ​ഷ്, എ​സ്ഐ എ​സ്.​സ​നൂ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി ശാ​ലി​നി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​വാ​ഹ​ശേ​ഷം പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന ത​നി​ക്ക് അ​ടു​ത്ത കാ​ല​ത്തു ഹൈ​ക്കോ​ട​തി​യി​ൽ ജോ​ലി ല​ഭി​ച്ചെ​ന്നും താ​ൻ എ​ൽ​എ​ൽ​എം ബി​രു​ദ​ധാ​രി​യാ​ണെ​ന്നും ശാ​ലി​നി യു​വാ​വി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. ഏ​ക​ദേ​ശം 50 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​വ​ർ ധ​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​ര​സ്യം ന​ല്കി​യ ശേ​ഷം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ടു സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ​ന്ന പേ​രി​ൽ മ​റ്റൊ​രു ഫോ​ണി​ൽ​നി​ന്ന് ആ​ദ്യം സം​സാ​രി​ക്കു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്. സ​മാ​ന​രീ​തി​യി​ൽ അ​ഞ്ചു യു​വാ​ക്ക​ളെ ഇ​വ​ർ ക​ബ​ളി​പ്പി​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​യെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.