വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​നം വ​രെ കും​ബ്ലെ തുടർന്നേക്കും

മും​ബൈ: ടീം ​ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി അ​നി​ല്‍ കും​ബ്ലെ തു​ട​രു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. അ​ടു​ത്ത വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​നം വ​രെ കും​ബ്ലെ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍.

കും​ബ്ലെ തു​ട​ര​ട്ടെ എ​ന്ന നി​ല​പാ​ടി​ല്‍ ബി​സി​സി​ഐ ഉ​പ​ദേ​ശ​ക​സ​മ​ിതി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും വി.​വി.​എ​സ്. ല​ക്ഷ്മ​ണും‍ എ​​ത്തി​യ​താ​ണാ​ണ് വി​വ​രം. നേ​ര​ത്തെ അ​ഭി​പ്രാ​യം പ​റ​യാ​തി​രു​ന്ന സൗ​ര​വ് ഗാം​ഗു​ലി​യും സ​ച്ചി​ന്‍റെ​യും ല​ക്ഷ്മ​ണി​ന്‍റെ​യും നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്നാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​വ​രം. മൂ​വ​രും വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ലെ ഹോ​ട്ട​ലി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​ണ് തീ​രു​മാ​ന​ത്തി​ല്‍ എ​ത്തി​യ​ത്.

എ​ന്നാ​ല്‍ കും​ബ്ലെ തു​ട​രു​ന്ന​തി​നോ​ട് ബി​സി​സി​ഐ​യി​ലെ ചി​ല​ര്‍ക്ക് എ​തി​ര്‍പ്പ് തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. കും​ബ്ലെ​യെ തി​ടു​ക്ക​ത്തി​ല്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നെ എ​തി​ര്‍ക്കു​ന്ന​വ​രും ബോ​ര്‍ഡി​ലു​ണ്ട്. ഐ​പി​എ​ല്‍ ചെ​യ​ര്‍മാ​ന്‍ രാ​ജീ​വ് ശു​ക്ല, ബി​സി​സി​ഐ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഖ​ന്ന എ​ന്നി​വ​ര്‍ ഈ ​നി​ല​പാ​ടു​കാ​രാ​ണ്. സ​ച്ചി​ന്‍, ഗാം​ഗു​ലി, ല​ക്ഷ്മ​ണ്‍ സ​ഖ്യം ര​ണ്ടു മ​ണി​ക്കൂ​റോ​ളം വി​ഷ​യം ച​ര്‍ച്ച ചെ​യ്തു.

കും​ബ്ലെ തു​ട​ര​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യ​മെ​ങ്കി​ലും ഇ​ക്കാ​ര്യം ബോ​ര്‍ഡി​നെ അ​റി​യി​ച്ചി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​വും ത്രി​മൂ​ര്‍ത്തി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​പ​ദേ​ശ​ക​സ​മി​തി​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ബി​സി​സി​ഐ​ക്കു മ​റ്റ് മാ​ര്‍ഗ​മി​ല്ല. അ​തു​കൊ​ണ്ട് വി​ന്‍ഡീ​സ് പ​ര്യ​ട​നം വ​രെ കാ​ര്യ​ങ്ങ​ള്‍ക്കു മാ​റ്റ​മൊ​ന്നും വ​രു​ത്തേ​ണ്ടെ​ന്നും അ​തി​നു ശേ​ഷം പ​രി​ശീ​ല​ക​നെ മാ​റ്റു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നു​മാ​ണ് ബി​സി​സി​ഐ​യു​ടെ നി​ല​പാ​ട​ത്രേ.