പി എസ് സി പരീക്ഷ എഴുതാനെത്തിയവർക്ക് സഹായവുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: പി എസ് സി ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷ എഴുതാനെത്തിയവർക്ക് സഹായവുമായി കെ എസ് ആര്‍ ടി സി. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ പരീക്ഷയില്‍ പങ്കെടുക്കാനെത്തിയവർക്കാണ് കെഎസ്‌ആര്‍ടിസി യാത്രാസൗകര്യമൊരുക്കിയത്. നാലര ലക്ഷത്തോളം പേർ പങ്കെടുത്ത പരീക്ഷ ദിവസങ്ങളിൽ കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസുകള്‍ നടത്തിയിരുന്നു. കെ എസ് ആര്‍ ടി സിയുടെ വരുമാനം പിന്നീട് 6,20,13391 രൂപ ആണെന്ന് കണക്കാക്കിയിരുന്നു. നേരത്തെ നീറ്റ് പ്രവേശന പരീക്ഷ, കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പ്രവേശന പരീക്ഷ എന്നിവ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസുകള്‍ ഓടിയിരുന്നു.

എസ് ആര്‍ ടി സിയുടെ അധിക പരീക്ഷ എഴുതാൻ എത്തുന്നവർക്ക് ഏറെ സഹായകരം ആവുകയും, കെഎസ്‌ആര്‍ടിസിക്ക് അധിക വരുമാനം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ ബംഗളുരുവില്‍നിന്ന് വാരാന്ത്യങ്ങളിലും വിഷു, ഈസ്റ്റര്‍, മെയ് ദിനം പോലെയുള്ള അവധി ദിവസങ്ങളിലും അധിക സര്‍വ്വീസുകള്‍ നടതത്താറുണ്ട്. ഇവയെല്ലാം മികച്ച വരുമാനം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. പരീക്ഷകളോടും മറ്റും അനുബന്ധിച്ച്‌ കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസുകള്‍ നടത്തിത്തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.