കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ: സെൻകുമാറിന്റെ നിയമന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി : കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ(കെഎടി) അം​​​ഗ​​​ങ്ങ​​​ളാ​​​യി മു​​​ൻ ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ, മു​​​ൻ അ​​​ഡീ​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി. ​​​സോ​​​മ​​​സു​​​ന്ദ​​​രം എ​​​ന്നി​​​വ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ ട്രൈ​​​ബ്യൂ​​​ണ​​​ൽ അം​​​ഗ​​​മാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ശ​​​രി​​​യാ​​​യ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഈ ​​​ക​​​ത്ത് ശി​​​പാ​​​ർ​​​ശ​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചു മു​​​ന്നോ​​​ട്ടു പോ​​​കാ​​​നും ഇ​​​രു​​​വ​​​രു​​​ടെയും നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് സു​​പ്രീം കോ​​ട​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്താ​​​നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​നം ഐ​​​എ​​​എ​​​സു​​​കാ​​​ർ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്ത പ​​​ദ​​​വി​​​യ​​​ല്ലെ​​​ന്നും പു​​​തി​​​യ നി​​​യ​​​മ​​​ന പ​​​ട്ടി​​​ക​​​യു​​​ണ്ടാ​​​ക്ക​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബാ​​​ധ്യ​​​തയ​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

കെ​​എ​​​ടി അം​​​ഗ​​​ങ്ങ​​​ളാ​​​യി സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​യും സോ​​​മ​​​സു​​​ന്ദ​​​ര​​​ത്തെ​​​യും നി​​​യ​​​മി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടും സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​തീ​​​ഷ് വ​​​സ​​​ന്ത് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണ​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക, ഇ​​​തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള വി​​​യോ​​​ജി​​​പ്പ്, ഗ​​​വ​​​ർ​​​ണ​​​റു​​​ടെ കു​​​റി​​​പ്പ്, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശി​​​പാ​​​ർ​​​ശ എ​​​ന്നി​​​വ​​​യാ​​​ണ് സു​​പ്രീം​​കോ​​ട​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​ന്മേൽ തീ​​​രു​​​മാ​​​ന​​​മാ​​​യാ​​​ൽ നി​​​യ​​​മ​​​നം ശി​​​പാ​​​ർ​​​ശ ചെ​​​യ്ത് രാ​​​ഷ് ട്ര​​​പ​​​തി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
സെ​​​ൻ​​​കു​​​മാ​​​റി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള പ​​​ട്ടി​​​ക​​​യോ​​​ടു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള വി​​​യോ​​​ജി​​​പ്പ് കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഐ​​​പി​​​എ​​​സു​​​കാ​​​രേ​​​ക്കാ​​​ൾ ഐ​​​എ​​​എ​​​സു​​​കാ​​​രാ​​​ണ് ഈ ​​​പ​​​ദ​​​വി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​ർ എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​തെ​​​ന്നും ഇ​​​തി​​​നാ​​​യി പു​​​തി​​​യ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട്.

എ​​​ന്നാ​​​ൽ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശി​​​പാ​​​ർ​​​ശ വേ​​​ണ​​​മെ​​​ന്നും, ഇ​​​തി​​​നു​​​പ​​​ക​​​രം പു​​​തി​​​യ നി​​​യ​​​മ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് ക​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദ​​​മാ​​​ക്കി. ഹൈ​​​ക്കോ​​​ട​​​തി ഇ​​​തും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. മൂ​​​ന്നാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് ഹ​​​ർ​​​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.