താ​ൻ ഫെ​മി​നി​സ്റ്റോ ആ​ന്‍റി ഫെ​മി​നി​സ്റ്റോ അ​ല്ല !! ക​സ​ബ​യു​ടെ സം ​വി​ധാ​യ​ക​ൻപറയുന്നു

 “തി​ര​ക്ക​ഥ​യെ​ഴു​തു​ന്പോ​ൾ ഒ​ന്നി​നോ​ടും പ​ക്ഷം ചേ​രാ​തെ സ്വ​ത​ന്ത്ര​മാ​യാ​ണ് എ​ഴു​തു​ന്ന​ത്. അ​പ്പോ​ൾ താ​ൻ ഫെ​മി​നി​സ്റ്റോ ആ​ന്‍റി ഫെ​മി​നി​സ്റ്റോ അ​ല്ല.’ ക​സ​ബ​യി​ലെ സ്ത്രീ​വി​രു​ദ്ധ രം​ഗ​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന ന​ടി പാ​ർ​വ​തി​യു​ടെ അ​ഭി​പ്രാ​യം വി​വാ​ദ​മാ​യ​തും അ​തി​നെ​ത്തു​ട​ർ​ന്ന് പാ​ർ​വ​തി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ൻ എ​ങ്ങ​നെ​യാ​ണ് സി​നി​മ​യെ സ​മീ​പി​ക്കു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ക​സ​ബ​യു​ടെ സം ​വി​ധാ​യ​ക​ൻ ​ നി​ഥി​ൻ രം​ഗ​ത്തു വ​ന്ന​ത്.

ക​സ​ബ​യി​ലെ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ​ൻ സ്ക​റി​യ എ​ന്ന ക​ഥാ​പാ​ത്രം യ​ഥാ​ർ​ഥ​ത്തി​ൽ സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണെ​ന്നും നി​ഥി​ൻ പ​റ​യു​ന്നു.