കലാഭവന്‍ സാജന്‍ മരണമടഞ്ഞു

തിരുവനന്തപുരം: ഗുരുരമായ കരള്‍ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ തീവ്ര പരിചരണത്തിലായിരുന്ന കലാഭവന്‍ സാജന്‍ മരണമടഞ്ഞു. രോഗികളുടെ ബാഹുല്യം കാരണം സാജന് തുടക്കത്തില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നെങ്കിലും ശനിയാഴ്ച രാത്രിയോടെ മെഡിക്കല്‍ ഐസിയുവില്‍ മാറ്റുകയും ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രോഗി വരുമ്പോള്‍ തന്നെ കരള്‍ രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു.