കേരള ജനസമൂഹത്തിന് അപമാനമായ ജോസ് കെ മാണി MP സ്ഥാനം രാജിവെക്കണമെന്ന് വിദ്യാർത്ഥിപക്ഷം സംസ്ഥാന കൺവീനർ ജോയിസ് വേണാടൻ

കോട്ടയം: കോട്ടയം എം പി ജോസ് കെ മാണി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാർത്ഥി ജനപക്ഷം രംഗത്ത്. കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ് കേസിലെ പ്രതിയായ സരിതാ എസ് നായരുമായി ഡൽഹിയിൽ വച്ച് പ്രകൃതി വിരുദ്ധ ലൈഗീക പീഢനം നടത്തുകയും കേരളാ ഗവ: മാനഭംഗ കേസിൽ പ്രതി ചേർക്കുകയും ചെയ്ത കോട്ടയം പാർലമെന്റ് അംഗവും കേരള കോൺഗ്രസ് M ചെയർമാൻ കെ എം മാണിയുടെ മകനുമായ ജോസ് കെ മാണി MP സ്ഥാനം രാജിവെച്ച് കേരളത്തിലെ ജനങ്ങളുടെ മാന്യത കാക്കണമെന്ന് വിദ്യാർഥി ജനപക്ഷം സംസ്ഥാന കൺവീനർ ജോയ്‌സ് വേണാടൻ ആവശ്യപ്പെട്ടു. മാനഭംഗം, പ്രകൃതി വിരുദ്ധം എന്നീ കുറ്റങ്ങൾ ചെയ്തിരിക്കുന്നതായി സോളാർ കമ്മിഷൻ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം പോലും ലഭിക്കാൻ അവസരം ഇല്ലാത്ത വകുപ്പുകളായതിനാൽ എത്രയും വേഗം ഇയാളെ അറസ്റ്റ് ചെയ്ത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കം തടയണമെന്നും ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നതായി ജോയ്‌സ് കൂട്ടിച്ചേർത്തു.