ജേക്കബ് തോമസ് തിരിച്ചെത്തുന്നു; പദവി ഏതെന്നറിയില്ല

തി​രു​വ​ന​ന്ത​പു​രം:  വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സ് ഇന്ന്  സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും. ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ത് പ​ദ​വി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ  രാ​ത്രി വൈ​കി​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​നി​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ടി.​പി. സെ​ൻ​കു​മാ​ർ ഒ​ഴി​ഞ്ഞ ഐ.​എം.​ജി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും നി​യ​മി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​ക്കി​യെ​ങ്കി​ലും ജേ​ക്ക​ബ് തോ​മ​സി​നെ ഈ ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ല. ഇ​തി​നാ​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​ത്.സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി‍​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​തി​ർ​ന്ന ഡി.​ജി.​പി​യെ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഡി.​ജി.​പി സ്ഥാ​ന​ത്തേ​ക്ക് ജേ​ക്ക​ബ് തോ​മ​സി​നെ കൊ​ണ്ടു​വ​രു​ന്ന​തി​നോ​ട് സി.​പി.​എ​മ്മി​നും സി.​പി.​ഐ​ക്കും താ​ൽ​പ​ര്യ​മി​ല്ല.