ഇന്ത്യക്കാരുടെ ഇഷ്​ട പ്രഭാതഭക്ഷണം ദോശ

ന്യൂഡൽഹി: ഇന്ത്യക്കാരുടെ ഇഷ്​ട പ്രഭാതഭക്ഷണം ദോശയെന്ന്​ സർവേ. ഭക്ഷണം ഒാൺലൈൻ വഴി ഒാർഡർ ചെയ്യുന്ന സ്വിഗ്ഗി എന്ന ആപ്​ നടത്തിയ സർവേയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. പൊതുവെ ദക്ഷിണേന്ത്യൻ ഭക്ഷണമായി കരുതപ്പെടുന്ന ദോശയാണ്​ രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലുള്ളവർ കൂടുതലായി പ്രഭാതഭക്ഷണത്തിനായി ഒാർഡർ ചെയ്​തിരുന്നത്​.

ഡൽഹി, മുംബൈ, ചെ​െന്നെ, ബംഗളൂരു, പുണെ എന്നീ നഗരങ്ങളിലുള്ളവരാണ്​ ദോശ കൂടുതൽ തെരഞ്ഞെടുക്കുന്നത്​. രാജ്യത്തെ എട്ടു നഗരങ്ങളിലെ 12,000 റെസ്​റ്റാറൻറുകളിലെ ഒാർഡറുകൾ പരിശോധിച്ചാണ്​ സർവേ​. പരമ്പരാഗത ഭക്ഷണങ്ങൾക്കാണ്​ ഇന്ത്യൻ കുടുംബങ്ങൾ കൂടുതൽ പരിഗണന നൽകുന്നതെന്നും ഇതിൽ വ്യക്​തമാക്കുന്നു​. ശനി, ഞായർ ദിവസങ്ങളിലാണ്​ കൂടുതലായി പ്രഭാതഭക്ഷണത്തിന്​ ഒാർഡർ ലഭിക്കുന്നത്​.