ഇൻകാസ് കുടുംബസംഗമം അൽ ഐൻ നിൽ നടന്നു

അൽ ഐൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 133ആം ജന്മദിനത്തോടനുബന്ധിച്ചു ഇൻകാസ് അൽ ഐൻ സംഘടിപ്പിച്ച കുടുംബസംഗമം ഇൻകാസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ പുന്നക്കൻ മുഹമ്മദലി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ ഷാജി ഖാൻ, സംസ്ഥാന പ്രസിഡന്റ് ശ്രീ ഫൈസൽ തഹാനി, ജ.സെക്രട്ടറിശ്രീ' സന്തോഷ്, ശ്രീ ഹംസ വട്ടേക്കാട്, കെ. പി സി സി ഐ ടി വിംഗ് ശ്രീ മുനീർ കുംബ്ലെ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഇൻക്കാസിന്റെ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു; KPCC മെമ്പറും യൂത്ത് കോൺഗ്രസ്സ് സെക്രട്ടറിയുമായ KT അജ്മൽലും ചടങ്ങിൽ പങ്കെടുത്തു. പ്രോ ഗ്രാം കൺവീനർമാരായ ശ്രീ.അഷ്റഫ്, ആലംകോട് കിഫ് ഇബ്ബാഹിം എന്നിവരുടെ നേത്രത്തിൽ നടന്നകലാകായിക വിജ്ഞാന പരിപാടികൾ സംഗമത്തിന് ഏറെ തിളക്കമേകി.