ഐ എം എ നടത്തിവന്ന സമരം പിൻവലിച്ചു

തിരുവനന്തപുരം : ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കമ്മീഷൻ ബിൽ ലോ​ക്സ​ഭ​യു​ടെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടതിന് പിന്നാലെ ഐഎംഎ സമരം പിൻവലിച്ചതായി അറിയിക്കുകയായിരുന്നു.