പി.ടി ഉഷ കാണ്‍പുര്‍ ഐ.ഐ.ടിയുടെ ഡോകടറേറ്റ് സ്വീകരിച്ചു

കാണ്‍പുര്‍: പി.ടി ഉഷ കാണ്‍പുര്‍ ഐ.ഐ.ടിയുടെ ഡോകടറേറ്റ് സ്വീകരിച്ചു. അത്ലറ്റ്, പരിശീലക എന്നീ നിലകളില്‍ ഇന്ത്യന്‍ കായികരംഗത്തിനും ഇന്ത്യയിലെ സ്ത്രീകള്‍ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പി.ടി ഉഷക്ക് ഡോക്ടറേറ്റ് നല്‍കിയത്. കാണ്‍പൂരിലെ ഐ.ഐ.ടി. കാമ്പസില്‍ നടന്ന ചടങ്ങിലാണ് പി.ടി ഉഷ ഡോക്ടറേറ്റ് സ്വീകരിച്ചത്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വനിതാ അത്ലറ്റായി കണക്കാക്കപ്പെടുന്ന ഉഷയ്ക്ക് ഇത് രണ്ടാം തവണയാണ് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ല്‍ കണ്ണൂര്‍ സര്‍വകലാശാല പയ്യോളി എക്സ്പ്രസിന് ഡി ലിറ്റ് സമ്മാനിച്ചിരുന്നു.