70-ാം വയസില്‍ 4000 മീറ്റര്‍ ഉയരത്തില്‍ പറന്ന് മുത്തശ്ശി

ടോക്കിയോ: ആഗ്രഹങ്ങളും അതിനിണങ്ങിയ ഒരു മനസ്സുമുണ്ടെങ്കില്‍ പ്രായമൊന്നും ഒരു പ്രശ്‌നമേയല്ലെന്ന് തെളിയിക്കുകയാണ് എഴുപതുകാരിയായ ഒരു മുത്തശ്ശി.

സാഹസികതയെ എന്നും ഇഷ്ടപ്പെട്ടിരുന്ന സുവോഷഫി എന്ന ഈ മുത്തശ്ശി തന്റെ ദീര്‍ഘനാളത്തെ ഒരാഗ്രഹമാണ് സ്വന്തം മക്കളോ വീട്ടുകാരോ പോലുമറിയാതെ  4000 മീറ്റര്‍ ഉയരത്തില്‍  കൊച്ചുമകളെ മാത്രം കൂട്ടുപിടിച്ച് സാധ്യമാക്കിയത്. സ്‌കൈഡൈവിംഗിനോട് താല്‍പ്പര്യമുണ്ടായിരുന്ന മുത്തശ്ശി 4000 മീറ്റര്‍ ഉയരത്തില്‍ പറന്ന വിമാനത്തില്‍ നിന്നാണ് ഡൈവ് ചെയ്തത്. എന്നാല്‍ ആ പൊക്കമൊന്നും തന്റെ പ്രായം തളര്‍ത്താത്ത മനസ്സിനെ തെല്ലും പേടിപ്പിച്ചില്ലെന്നും അടുത്തതായി പാരാസെയ്‌ലിങ്ങാണ് തന്റെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. അതും വീട്ടില്‍ മറ്റാരുമറിയാതെ കൊച്ചുമകളേയും കൂട്ടുപിടിച്ച് നടത്താനാണ് മുത്തശ്ശിയുടെ ആഗ്രഹം.