ഒരു രാജ്യം ഒരു ഉത്പന്നം ഒരു നിരക്ക് = ജി എസ് ടി

ദേശീയ സംസ്ഥാന തലങ്ങളിലായി 2000 ത്തോളം പരോക്ഷ നികുതിയാണ് ഉള്ളത്. ഇവക്ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണ് ജി എസ് ടി. നികുതിക്ക് മുകളിൽ നികുതി വരുന്ന സംബ്രദായമാണ് എപ്പോൾ നിലവിലുള്ളത്.എല്ലാ നികുതികൾക്കും പകരമായാണ് ജി എസ് ടി എന്ന ഒറ്റ നികുതി.ഒരു ഉത്പന്നം ഒരു നിരക്ക് എന്നതാവും ജി എസ് ടിനിലവിൽ വരുമ്പോളുള്ള നേട്ടം. രാജ്യമാകെ ഒറ്റ കമ്പോളമായി മാറും.ഒരു രാജ്യം ഒരേഒരു നികുതി എന്നതാണ് ജി എസ് ടിയുടെ അടിസ്ഥാന തത്വം എങ്കിലും ഇന്ത്യയിൽ ഈ തത്വം അതേപടി പാലിച്ചല്ല പരിഷ്‌കാരം നടപ്പിലാക്കുന്നത്. ജി എസ് ടി നടപ്പിലാക്കുന്നതുകൊണ്ടു സർക്കാരിനും വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും നേട്ടമുണ്ട്.ഒറ്റ നികുതിയായതിനാൽ ഒരേ സാധനം രാജ്യത്തെവിടെനിന്നു വാങ്ങിയാലും ഒരേ നികുതി ആയിരിക്കും.ചില ഉത്പന്നങ്ങൾക്ക് നിലവിലുള്ള വില കുറഞ്ഞേക്കും എന്നാൽ ചിലതിനു കൂടുകയാണ് ചെയ്യുക.
ജി എസ് ടി നടപ്പാകുന്നതോടെ ഏതാണ്ട് എല്ലാ സേവനങ്ങളും നികുതി പരിധിയിൽ ആകുന്നു. മിക്ക സേവനങ്ങൾക്കും 15% മാത്രമാണ് നികുതിയെങ്കിൽ ജി എസ് ടി നടപ്പാവുബോൾ കൂടുതൽ സേവനങ്ങൾക്കും18% നികുതി നൽകേണ്ടിവരും.ജീവിതച്ചിലവിന്റെ വർദ്ധനക്കും ഇതു കാരണമാകും.ചരക്കുകളുടെ കാര്യത്തിലെന്നപോലെ സേവനങ്ങൾക്കും വ്യത്യസ്തമായ നികുതി നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.5%,12%, 18%,28% എന്നിങ്ങനെയാണ് നിരക്കുകൾ.
ജി എസ് ടി പിടികൂടാത്ത മേഖലയാണ് യാത്രാച്ചിലവുകൾ.ലോക്കൽ ട്രെയിൻ, ബസ് യാത്ര, തീർത്ഥയാത്ര തുടങ്ങിയവയ്ക്കു ചെലവ് കുറയും.എയർ കണ്ടിഷൻ ചെയ്യാത്ത ട്രെയിൻ യാത്രയും ജി എസ് ടി ക്കു പുറത്താണ്.എക്കണോമി ക്ലാസിലുള്ള വിമാന യാത്രക്ക് നികുതി 6% ശതമാനമായിരുന്ന നികുതി 5% ആയി കുറയുന്നു.ഓൺലൈൻ ടാക്സികൾക്കും അങ്ങനെ 1% കുറയും. എന്നാൽ ബിസിനെസ്സ്ക്‌ളാസ് യാത്രകൾക്ക് 9ൽ നിന്നും 12%ആയി ഉയരും.
മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് നികുതി ഇല്ല.വെറ്റനറി ക്ലിനിക്കുകൾ നൽകുന്ന സേവനങ്ങൾക്കും നികുതി ഉണ്ടാവില്ല.1000 രൂപയ്ക്കു മേലുള്ള ഹോട്ടൽ താമസത്തിനു ചിലവുകൂടും.2500 മുതൽ 5000 വരെ വാടകയുള്ളവക്ക് 18% ആണ് നികുതി.അയ്യായിരത്തിനുമേൽ 28%വും.ഇതിനു പുറമെ ഭക്ഷണത്തിനും കൂടുതൽ തുക ചെലവാക്കേണ്ടി വരും.
ടെലകോം സേവനങ്ങൾക്ക് 15%ൽ നിന്നും 18% നികുതി കൂടുന്നതോടെ സേവന നിരക്ക് ഉയരും. മൊബൈൽ റീചാർജിനും ചെലവ് കൂടും. ആരോഗ്യ , വാഹന ഇൻഷുറൻസ് സേവനങ്ങൾക്ക് നികുതി 15ൽ നിന്നും 18 ആയി ഉയരുന്നുണ്ട്.ബാങ്കിങ് സേവനങ്ങളും നിരക്ക് കൂടുന്ന ലിസ്റ്റിൽ പെടുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സേവന നിരക്കുകൾ വായ്പ അപേക്ഷയുമായി ബന്ധപ്പെട്ട പ്രോസസിങ് ഫീസ് എന്നിവയിലാണ് പ്രധാനമായും വർദ്ധനവ് ഉണ്ടാവുക.
രാജ്യത്തിൻറെ നികുതിവ്യവസ്ഥയിൽ സംഭവിക്കാൻ പോകുന്ന സമൂലവും ഏറ്റവും വിപുലവുമായ മാറ്റമാണ് ജി എസ് ടി. ഉത്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ പരിഷ്‌കാരങ്ങൾ.വ്യവസായ വാണിജ്യ മേഖലകളുടെ സുസജ്ജമായ ക്രമീകരണങ്ങൾ ആശ്രയിച്ചാണ് ഇതിന്റെ വിജയം.
വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ജി എസ് ടി റെജിസ്ട്രേഷൻ ആവശ്യമില്ല. ഈ നിയമപ്രകാരം നികുതി ഒഴിവുള്ള ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവർക്കും റെജിസ്ട്രേഷൻ വേണ്ട.കർഷകർക്കും അതായത് കാര്ഷികോല്പന്നങ്ങളുടെ വിതരണം നടത്തുന്നവർക്കും നികുതി ബാധകമല്ല. ദേശീയ തലത്തിലുള്ള വിൽപ്പനയാണ് വിറ്റുവരവ് നിർണയത്തിന് അടിസ്ഥാനം.ഒരു പാൻ നമ്പറിന് ഒരു സംസ്ഥാനത്തു ഒരു റെജിസ്ട്രേഷൻ മാത്രമാണ് അനുവദനീയം.നിബന്ധനകൾക്ക് വിധേയമായി ഒന്നിലധികം റെജിസ്ട്രേഷൻ അനുവദിക്കും. പല സംസ്ഥാനങ്ങളിൽ വിറ്റുവരവുള്ള വ്യക്തി എല്ലായിടത്തും റെജിസ്ട്രേഷൻ നേടണം.ഒറ്റ റെജിസ്ട്രഷന് ഒരു ബാലൻസ്‌ഷീറ് മതിയാവും എന്നതാണ് സൗകര്യം.അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട ചിലവുകൾ കുറയുന്നു. നികുതി ഇടപാടുകൾ സുഗമമാകുകയും ചെയ്യും.