സുരക്ഷാവീഴ്ച വാട്സാപ്പിൽ നിന്നും കോടിക്കണക്കിനു അക്കൗണ്ടുകൾ നിന്നും ചോർത്തി

സോഷ്യൽമീഡിയ രംഗത്തെ ജനപ്രിയ ആപ്ലിക്കേഷനുകളായ വാട്സാപ്പിലും ടെലഗ്രാമിലും വൻ സുരക്ഷാ വീഴ്ച കണ്ടെത്തി. വാട്സാപ്പിലെയും ടെലഗ്രാമിലെയും കോടിക്കണക്കിന് അക്കൗണ്ടുകളിലെ വിവരങ്ങൾ ഹാക്കര്‍മാർ ചോർത്തിയിരിക്കാമെന്നാണ് റിപ്പോർട്ട്. വാട്സാപ്പ്, ടെലഗ്രാം ഡെസ്ക്ടോപ് വെബ് വേർഷൻ ഉപയോഗിച്ചവർക്കാണ് ഭീഷണിയുള്ളത്.വെബ് ബ്രൗസറുകൾ ഉപയോഗിച്ച് വാട്സാപ്പും ടെലഗ്രാമും ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചാണ് ഈ ഹാക്കിങ് നടന്നിരുന്നത്. കേവലം ഒരു ചിത്രത്തിന്റെ രൂപത്തിൽ എത്തുന്ന ഹാക്കിങ് ടൂളിൽ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ട് ഹാക്കർമാരുടെ നിയന്ത്രണത്തിലാകും. കഴിഞ്ഞ രണ്ടു വർഷമായി ഈ ഹാക്കിങ് തുടരുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. 2015 ജനുവരിയിലാണ് വാട്സാപ്പിന്റെ ഡെസ്ക്ടോപ് വേർഷൻ വരുന്നത്.എന്നാൽ മാർച്ച് എട്ടിന് സംഭവം പുറത്തുവുന്നതോടെ ഇരുപത്തിനാല് മണിക്കൂർ കൊണ്ട് വാട്സാപ്പ് ഈ പ്രശ്നം പരിഹിച്ചു. ഇത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശവും നൽകി. എൻഡ് ടു എന്‍ഡ് എൻക്രിപ്ഷൻ സംവിധാനങ്ങളെ പോലും മറിക്കടക്കുന്നതായിരുന്നു ഈ സുരക്ഷാവീഴ്ച. വാട്സാപ്പിന്റെ ഇതേപ്രശ്നം ടെലഗ്രാം മെസഞ്ചറും നേരിട്ടിരുന്നു. ടെലഗ്രാം മെസഞ്ചർ കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഈ വലിയ സുരക്ഷാ വീഴ്ച പരിഹരിച്ചിരുന്നു. എന്നാൽ പ്രശ്നം പരിഹരിച്ചെങ്കിലും ആപ്പിൽ മാറ്റം വരുത്തിയിട്ടില്ല. വാട്സാപ്പ് ഉപയോഗിക്കുന്ന വെബ് ബ്രൗസർ റീസ്റ്റാർട്ട് ചെയ്തു ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. എന്നാൽ ഈ ബഗ് പ്രശ്നം മൊബൈൽ, ഡെസ്ക്ടോപ് ആപ്പുകളെ ബാധിച്ചിട്ടില്ല.