മെട്രോ സ്റ്റേഷനുകൾ സന്ദർശിച്ച് ശ്രീധരൻ; ഉദ്ഘാടനമെത്തും മുന്പേ മെട്രോയിൽ വിവാദത്തിന്‍റെ ചൂളംവിളി

കൊ​ച്ചി: മെ​ട്രോ​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഡി​എം​ആ​ർ​സി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​നെ​ത്തി. പാ​ലാ​രി​വ​ട്ട​ത്തി​നു പു​റ​മെ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച് മ​റ്റു സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​യും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. രാ​വി​ലെ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ​ത്തി​യ അദ്ദേഹം സ്റ്റേ​ഷ​ന്‍റെ പു​റ​ത്ത് ന​ട​ക്കു​ന്നതുൾപ്പടെയുള്ള ജോ​ലി​ക​ൾ വി​ല​യി​രു​ത്തി. സ​ന്ദ​ർ​ശ​ന വി​വ​ര​മ​റി​ഞ്ഞു കെ.​വി. തോ​മ​സ് എം​പി​യും ഡി​എം​ആ​ർ​സി, കെഎംആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും പാ​ലാ​രി​വ​ട്ട​ത്ത് എ​ത്തി​യി​രു​ന്നു.
ചി​ല സ്റ്റേ​ഷ​നു​ക​ളു​ടെ പു​റ​ത്തെ പ​ണി​ക​ൾ എ​ത്ര​യും വേ​ഗം തീ​ർ​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണു വി​വ​രം. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി സ​ഞ്ച​രി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണു ​ശ്രീ​ധ​ര​ൻ സ​ന്ദ​ർ​ശി​ച്ച​ത്.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ​ സം​ഘ​ത്തി​ന്‍റെ (എ​സ്പി​ജി) നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണു ഇ. ​ശ്രീ​ധ​ര​നെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉദ്ഘാടന വേദിയിൽ നിന്ന് ഒ​ഴി​വാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സ്ഥ​ലം എം​എ​ൽ​എ പി.​ടി. തോ​മ​സ്, കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെഎം​ആ​ർ​എ​ൽ) എം​ഡി ഏ​ലി​യാ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ​ക്കും ഉ​ദ്ഘാ​ട​ന ​വേ​ദി​യി​ൽ ഇ​ട​മി​ല്ല. ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു, ഗതാഗതമ​ന്ത്രി തോ​മ​സ് ചാ​ണ്ടി, കെ.​വി. തോ​മ​സ് എം​പി, മേ​യ​ർ സൗ​മി​നി ജെ​യി​ൻ എ​ന്നി​വ​ർ മാ​ത്ര​മാ​ണു പ്ര​ധാ​ന​മ​ന്ത്രിക്കൊ​പ്പം വേ​ദി​യി​ലേ​ക്കു നി​ശ്ച​യി​ക്ക​പ്പെ​ട്ട​വ​ർ.
കെഎം​ആ​ർ​എ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു ന​ൽ​കി​യ പ​ട്ടി​ക​യി​ൽ 13 പേ​രു​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ഈ ​കൂ​ട്ട​ ഒ​ഴി​വാ​ക്ക​ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദീ​ക​ര​ണം. ​ശ്രീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ക​ടു​ത്ത​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ​യാ​ണു അ​ദ്ദേ​ഹം മെ​ട്രോ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.
അതേസമയം കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മെട്രോ ഉപദേഷ്ടാവ് ഇ.ശ്രീധരനുൾപ്പടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ശ്രീധരനേയും വേദിയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ചടങ്ങിൽ പത്തു പേർക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വേദിയിൽ ഉണ്ടാവേണ്ട ഏഴുപേരുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയർ സൗമിനി ജെയ്ൻ, കെ.വി. തോമസ് എംപി. എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കെഎംആർഎൽ നൽകിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് ഏഴുപേരുടെ പുതിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാരിന് നൽകിയത്
ശ്രീധരന് പുറമെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സ്ഥലം എംഎൽഎ ഹൈബി ഈഡൻ, പി.ടി. തോമസ് എംഎൽഎ എന്നിവരെയും ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അതേസമയം വേദിയിൽനിന്നു ഒഴിവാക്കിയതിൽ അസ്വഭാവികത ഇല്ലെന്നു ശ്രീധരൻ അറിയിച്ചു. ഇതിൽ പരാതിയില്ലെന്നും ഇക്കാര്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.