ചാ​മ്പ്യ​ൻ​സ് ട്രോ​ഫി: ഇ​ന്ത്യ​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക മ​ത്സ​രം

ബ​ർ​മിം​ഗ്ഹാം: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ന് ഇ​ന്ത്യ​ക്കു നി​ർ​ണാ​യ​ക മ​ത്സ​രം. സെ​മി ഉ​റ​പ്പി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ടാ​ണ് ഇ​ന്ത്യ ഏ​റ്റു​മു​ട്ടു​ന്ന​ത്. അ​നാ​യാ​സം ജ​യി​ച്ചു​ക​യ​റാ​മെ​ന്നു വി​ചാ​രി​ച്ച ഇ​ന്ത്യ​യു​ടെ ഉ​ച്ചി​യി​ലി​ടി​ച്ച് ശ്രീ​ല​ങ്ക ഇ​ന്ത്യ​യു​ടെ സെ​മി പ്ര​വേ​ശം ത​ട​ഞ്ഞ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യേ മ​തി​യാ​കൂ. ഇ​ന്ത്യ​ക്ക് ഫ​ല​ത്തി​ൽ ഇ​ന്നു ക്വാ​ർ​ട്ട​ർ ഫൈ​ന​ലാ​ണ്. ഇ​ന്നു ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് അ​നാ​യാ​സം സെ​മി​യി​ലെ​ത്താം. മ​ഴ​മൂ​ലം ക​ളി മു​ട​ങ്ങി​യാ​ൽ റ​ണ്‍ റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ സെ​മി​യി​ലെ​ത്താ​നാ​കൂ. നി​ല​വി​ൽ റ​ണ്‍ റേ​റ്റി​ൽ ഇ​ന്ത്യ ത​ന്നെ​യാ​ണ് മു​ന്നി​ൽ.

ആ​ദ്യ ര​ണ്ടു ക​ളി​യി​ലും ടീ​മി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. ബാ​റ്റിം​ഗ് നി​ര​യി​ൽ ഇ​ന്ത്യ ഇ​ന്നും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യേ​ക്കി​ല്ല. എ​ന്നാ​ൽ, ബൗ​ളിം​ഗി​ൽ ഉ​മേ​ഷ് യാ​ദ​വി​നു പ​ക​രം ആ​ർ. അ​ശ്വി​ന് അ​വ​സ​രം ന​ൽ​കി​യേ​ക്കാം. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇ​ന്ത്യ​യു​ടെ ബൗ​ളിം​ഗ് നി​ര അ​പ്പാ​ടെ ത​ക​ർ​ന്നി​രു​ന്നു.

ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യും ക​ളി​ച്ച അ​തേ പി​ച്ച് ത​ന്നെ​യാ​ണ് ഇ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​തു​വ​രെ ഇ​വി​ടെ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ളി​ക്കാ​നാ​യി. റ​ണ്‍ പി​ന്തു​ട​രു​ന്ന ടീ​മി​ന് ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്നു മ​ഴ​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ട്വ​ന്‍റി-20 അ​ട​ക്ക​മു​ള്ള ഐ​സി​സി മ​ത്സ​ര​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇ​ന്ത്യ​ക്കു വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മു​ണ്ട്. ക​ളി​ച്ച 12 മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു വി​ജ​യം. അ​വ​സാ​നം ക​ളി​ച്ച നാ​ലി​ലും ഇ​ന്ത്യ ജ​യി​ച്ചു.