മാണി ബന്ധം: സി.​പി.​എ​മ്മി​നെതിരെ ആഞ്ഞടിച്ച് സി പി ഐ

കോ​ട്ട​യം: കെ.​എം. മാ​ണി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ സി.​പി.​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച്​ സി.​പി.​െ​എ. കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ എ​ത്ര പ​ച്ച​ക്കൊ​ടി​കാ​ട്ടി​യാ​ലും മാ​ണി എ​ൽ.​ഡി.​എ​ഫി​ലു​ണ്ടാ​കി​ല്ലെ​ന്ന്​ സി.​പി.​ഐ കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. സി.​പി.​ഐ കോ​ട്ട​യം മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ണി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ർ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ മ​ഹ​ത്വ​വ​ത്​​ക​രി​ക്കു​ന്ന​ത്​ ശ​രി​യ​ല്ല. ബാ​ര്‍ കോ​ഴ കേ​സി​നെ തു​ട​ർ​ന്ന്​ മാ​ണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പോ​രാ​ട്ടം ന​ട​ത്തി​യ​വ​ര്‍ അ​തി​നെ​ക്കു​റി​ച്ചെ​ല്ലാം മ​റ​ന്ന മ​ട്ടാ​ണ്. മാ​ണി​യെ വി​ശു​ദ്ധ​നാ​ക്കാ​നാ​ണ് പു​തി​യ നീ​ക്കം.

മാ​ണി​യെ എ​ൽ.​ഡി.​എ​ഫി​ല്‍ എ​ത്തി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. കാ​ഴ്ച​യി​ല്‍ സു​ന്ദ​ര​ന്മാ​രു​മാ​യി കൂ​ട്ടു​കൂ​ടാ​ന്‍ ന​ട​ക്കു​മ്പോ​ള്‍ മു​മ്പ് അ​വ​ര്‍ക്കെ​തി​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളും ന​ട​ത്തി​യ സ​മ​ര​ങ്ങ​ളും ഓ​ര്‍ക്കു​ന്ന​ത് ന​ന്നാ​വും. മാ​ണി​ക്കെ​തി​രെ സ​മ​രം ന​ട​ത്തി പൊ​ലീ​സി​​െൻറ ത​ല്ല് മേ​ടി​ച്ച​വ​രോ​ട്​ എ​ന്ത് വി​ശ​ദീ​ക​ര​ണ​മാ​ണ്​ ന​ൽ​കാ​നു​ണ്ടാ​കു​ക. ഇ​പ്പോ​ൾ മാ​ണി​യു​ടെ നോ​ട്ടെ​ണ്ണു​ന്ന യ​ന്ത്രം എ​വി​ടെ പോ​യി. സി.​പി.​എം ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍ട്ടി അ​ല്ലാ​താ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ശ​ശി​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച സി.​പി.​എം കോ​ട്ട​യം ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ സി.​പി.​െ​എ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി​യു​​ടെ പ​രാ​മ​ർ​ശം. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യി​ട്ടു​ണ്ടാ​ക്കി​യ സ​ഖ്യം തു​ട​രു​മെ​ന്നും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു