ട്രംപിനെതിരെ മു​​ൻ എ​​ഫ്ബി​​ഐ ഡ​​യ​​റ​​ക്ട​​ർ ജെ​​യിം​​സ് കോ​​മിയുടെ മൊഴി

എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പു​റ​ത്താ​ക്കി

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: എ​​ഫ്ബി​​ഐ​​യെ​​യും ത​​ന്നെ​​യും അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്താ​​ൻ ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം ശ്ര​​മി​​ച്ചെ​​ന്നു ട്രം​​പ് പു​​റ​​ത്താ​​ക്കി​​യ മു​​ൻ എ​​ഫ്ബി​​ഐ ഡ​​യ​​റ​​ക്ട​​ർ ജെ​​യിം​​സ് കോ​​മി ഇ​​ന്ന​​ലെ സെ​​ന​​റ്റ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​മ്മി​​റ്റി മു​​ന്പാ​​കെ ന​​ൽ​​കി​​യെ മൊ​​ഴി​​യി​​ൽ പ​​റ​​ഞ്ഞു. എ​​ഫ്ബി​​ഐയു​​ടെ പ്ര​​വ​​ർ​​ത്ത​​നം കു​​ഴ​​ഞ്ഞു​​മ​​റി​​ഞ്ഞെ​​ന്നും അ​​തി​​ന്‍റെ ഡ​​യ​​റ​​ക്ട​​റി​​ൽ ജീ​​വ​​ന​​ക്കാ​​ർ​​ക്കു വി​​ശ്വാ​​സം ന​​ഷ‌്ട​​പ്പെ​​ട്ടെ​​ന്നും കോ​​മി​​യെ ഡി​​സ്മി​​സ് ചെ​​യ്ത​​തി​​നു​​ശേ​​ഷം ട്രം​​പ് പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തു പ​​ച്ച​​ക്ക​​ള്ള​​മാ​​ണെ​​ന്ന് കോ​​മി സെ​​ന​​റ്റ് ക​​മ്മി​​റ്റി​​യോ​​ടു പ​​റ​​ഞ്ഞു

മു​​ൻ ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് മൈ​​ക്ക​​ൽ ഫ്ലി​​ന്നി​​ന്‍റെ റ​​ഷ്യ​​ൻ ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണം നി​​ർ​​ത്തി​​വ​​യ്ക്കാ​​നു​​ള്ള ട്രം​​പി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന ത​​ന്നെ വ​​ള​​രെ ഉ​​ല​​ച്ചെ​​ന്ന് കോ​​മി പ​​റ​​ഞ്ഞു. ട്രം​​പ് അ​​ഭ്യ​​ർ​​ഥ​​ന​​യാ​​ണു ന​​ട​​ത്തി​​യ​​തെ​​ങ്കി​​ലും ഇ​​ത് ഉ​​ത്ത​​ര​​വാ​​യാ​​ണു താ​​ൻ ക​​ണ​​ക്കാ​​ക്കി​​യ​​ത്. യു​​എ​​സ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ ത​​നി​​ക്കു സം​​ശ​​യ​​മി​​ല്ലെ​​ന്ന് സെ​​ന​​റ്റ​​ർ ബ​​റി​​ന്‍റെ ചോ​​ദ്യ​​ത്തി​​നു കോ​​മി മ​​റു​​പ​​ടി ന​​ൽ​​കി.

പ​​രി​​പൂ​​ർ​​ണ വി​​ധേ​​യ​​ത്വ​​മാ​​ണു താ​​ൻ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞ​​താ​​യി നേ​​ര​​ത്തെ പു​​റ​​ത്തു​​വി​​ട്ട പ്ര​​സ്താ​​വ​​ന​​യി​​ൽ കോ​​മി ചൂണ്ടിക്കാട്ടി. ട്രം​​പു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം അ​​തേ​​പ്പ​​റ്റി വി​​ശ​​ദ​​മാ​​യ കു​​റി​​പ്പു ത​​യാ​​റാ​​ക്കി​​യ​​ത് ട്രം​​പ് പി​​ന്നീ​​ടു നു​​ണ പ​​റ​​ഞ്ഞേ​​ക്കാ​​മെ​​ന്നു ഭീ​​തി​​യു​​ള്ള​​തി​​നാ​​ലാ​​യി​​രു​​ന്നു​​വെ​​ന്നും കോ​​മി വ്യ​​ക്ത​​മാ​​ക്കി. മു​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ കാ​​ല​​ത്ത് താ​​ൻ​​ ഇ​​ത്ത​​രം കു​​റി​​പ്പു​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ മേ​​യ് ഒ​​ന്പ​​തി​​നാ​​ണ് കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കും​​മു​​ന്പേ കോ​​മി​​യെ ട്രം​​പ് ഡി​​സ്മി​​സ് ചെ​​യ്ത​​ത്. ടി​​വി​​യി​​ൽ​​നി​​ന്നാ​​ണ് കോ​​മി ഡി​​സ്മി​​സ​​ൽ വി​​വ​​രം അ​​റി​​ഞ്ഞ​​ത്.