ആറാം നിലയിൽനിന്ന് നഴ്സ് താഴേക്കു വീണു, മരിച്ചത് ഡോക്ടർ

ബൊഗോട്ട: ഒരാൾക്കു മേൽ മറ്റൊരാൾ വീണാൽ എന്തു സംഭവിക്കും? എന്തും സംഭവിക്കാം, മരണം വരെ. എന്നാൽ കൊളംബിയയിൽ അതു സംഭവിച്ചു. ആറാം നിലയിൽനിന്ന് നഴ്സ് താഴേക്കു വീണു. താഴെനിന്ന ഡോക്ടറുടെ തലയിലേക്കാണ് വീണത്.കോറിഡോറിലൂടെ നടന്നുപോവുകയായിരുന്ന ഡോക്ടർ. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ഉടൻതന്നെ മരിച്ചു.

കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. നഴ്സ് മരിയ ഇസബെൽ ഗോണ്‍സാലസാണ് താഴേയ്ക്കു വീണത്. ഇവർക്കു ശരീരത്തിൽ ഒടിവുകൾ മാത്രമാണ് സംഭവിച്ചത്. ഡെൽ വാലി യൂണിവേഴ്സിറ്റി ആശുപത്രിയിലെ വിദ്യാർഥി ഡോക്ടർ ഇസബെൽ മുനോസാണ് മരിച്ചത്.

നഴ്സ് കെട്ടിടത്തിനു മുകളിൽനിന്നു വീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.