തലശേരി സ്വദേശിനിയായ മലയാളി മോഡലിനെ ചെന്നൈയില്‍ കണാതായതായി

ചെന്നൈ: മലയാളിയായ മോഡലും ഫാഷൻ ഡിസൈനറുമായ ഗാനം നായരെ (28) കാണാതായതായി പരാതി. വിരുഗമ്പാക്കത്തു താമസിച്ചിരുന്ന ഗാനത്തെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്നാണ് കെ.കെ. നഗർ പൊലീസിൽ ബന്ധുക്കൾ നൽകിയിരിക്കുന്ന പരാതി. വീട്ടിൽനിന്നു രാവിലെ സ്‌കൂട്ടറിൽ നുങ്കമ്പാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല. പിന്നീട് വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതേത്തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. ടി.എൻ. 09- ബി.യു. 5199 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലെ ഹോണ്ടാ ആക്ടിവ സ്‌കൂട്ടറിലായിരുന്നു വീട്ടിൽ നിന്നിറങ്ങിയത്. തലശേരി സ്വദേശിയായ ഗാനം നായർ തയ്യാറാക്കിയ മ്യൂസിക് വിഡിയോകൾ ശ്രദ്ധേയാകർഷിച്ചു. മോഡലിങ്ങിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.