ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ -പാക് ഫൈനൽ

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയവുമായി ഇന്ത്യ പാക്കിസ്ഥാനുമായുള്ള സ്വപ്ന ഫൈനലിന് അരങ്ങൊരുക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഒമ്പത് വിക്കറ്റും പത്തോവറും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു.

രോഹിത് ശര്‍മയുടെ സെഞ്ചുറിയും(123 നോട്ടട്ട്) ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുമാണ്(96 നോട്ടൗട്ട്) ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥനെ നേരിടും . സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 264/7. ഇന്ത്യ 40.1 ഓവറില്‍ 265/1.