ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മത്സരം. ആരാധക ലോകം കാത്തിരുന്ന ആ സൂപ്പര്‍ സണ്‍ഡേ ഒരുങ്ങിക്കഴിഞ്ഞു. ചാമ്പ്യന്‍മാരുടെ ചാമ്പ്യനുവേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തിനാണ് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ ഇന്നിറങ്ങുന്നത്. വിരാട് കോഹ്‌ലി നയിക്കുന്ന ടീമും സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന ടീമും ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നത്.

121 കോടി ജനതയുടെ സ്വപ്നവും പേറി ഇന്ത്യ കളത്തിലേയ്ക്ക് ഇറങ്ങുന്നത്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമില്‍ മിന്നുന്ന ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. ലോകോത്തര ടീമുകളെ മലര്‍ത്തിയടിച്ച് ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്ത പാക്കിസ്ഥാന് തിരിച്ചടിയായത് ഒത്തുകളി ആരോപണമാണ്. പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റനായ ആമിര്‍ സെഹൈലാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത് ബാഹ്യ ശക്തികളുടെ പിന്തുണയോടെ ആണെന്നായിരുന്ന ആരോപണം.