പറഞ്ഞത് വെറുംവാക്കല്ലെന്ന് തെളിയിച്ച്‌ പാർട്ടി; ഹർത്താലിൽ തകർത്ത ക്യാമറയ്ക്ക് പകരം ക്യാമറയുമായി സി.പി.ഐ. എം

കോഴിക്കോട്: സനേഷിനു ക്യാമറ തിരിച്ചു കിട്ടുന്നു, കഴിഞ്ഞ ദിവസം കോഴിക്കോടുണ്ടായ ഹര്‍ത്താലിലാണ് മാധ്യമപ്രവര്‍ത്തകനായ സ്‍നേഷിന്റെ ക്യാമറ തല്ലിപൊളിച്ചത്   തങ്ങളുടെ അനുയായികള്‍ പൊട്ടിച്ച ക്യാമറയ്ക്ക് പകരം മറ്റൊന്ന്  വാങ്ങിക്കൊടുക്കുമെന്ന് നേരത്തെ സിപിഎം ജില്ലാകമ്മിറ്റി വ്യക്തമാക്കിയിരുന്നു. പറഞ്ഞത് വെറുംവാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് നേതൃത്വം.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ഫൊട്ടോഗ്രഫര്‍ എ. സനേഷിന്റെ ക്യാമറയാണ് ഹര്‍ത്താലിനിടെ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത്. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ സനേഷിന് ക്യാമറ കൈമാറുകയായിരുന്നു.