ബീഹാർ ഗവർണർ രാംനാഥ്​ കോവിന്ദ്​ എൻ.ഡി.എയു​െട രാഷ്​ട്രപതി സ്​ഥാനാർഥി

ന്യൂഡൽഹി: ബീഹാർ ഗവർണർ രാംനാഥ്​ കോവിന്ദ്​ എൻ.ഡി.എയു​െട രാഷ്​ട്രപതി സ്​ഥാനാർഥി. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ വാർത്താ സമ്മേളനത്തിലാണ്​ സ്​ഥാനാർഥിയെ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്​. പാർലമ​െൻററി ബോർഡിൽ ചർച്ച നടത്തിയാണ്​ പേര്​ തീരുമാനിച്ചതെന്ന്​ അമിത്​ഷാ പറഞ്ഞു.

ഇതുവരെ ചർച്ചക്ക്​ വരാത്ത പേരാണ്​ രാം നാഥ്​ കോവിന്ദി​​െൻറത്​. ഉത്തർ പ്രദേശ്​ കാൺപൂർ സ്വദേശിയായ രാം നാഠ്​ ബി.ജെ.പി ദലിത്​ മോർച്ചയുടെ മുൻ പ്രസിഡൻറായിരുന്നു. രണ്ടു തവണ രാജ്യസംഭാംഗമായിരുന്നു.