സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു

കൽപറ്റ: കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ ​േപ്രക്ഷകരെ കീഴടക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവൽ–സാറാമ്മ ദമ്പതികളുടെ മകൾ എലിസബത്താണ് വയനാട്ടുകാരനായ ബേസിലി​െൻറ ജീവിതസഖിയായി എത്തുന്നത്. ആഗസ്​റ്റ് 17ന് സുൽത്താൻ ബത്തേരി സ​െൻറ് മേരീസ്​ ചെറിയ പള്ളിയിലാണ് വിവാഹം.
സുൽത്താൻ ബത്തേരി സ​െൻറ് മേരീസ്​ ഓർത്തഡോക്സ്​ പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടി​െൻറയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ബേസിൽ.