അബൂബക്കർ അൽ ബാഗ്ദാദി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അബൂബക്കർ അൽ ബാഗ്ദാദി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ദമാസ്കസ്: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി സിറിയയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ സർക്കാർ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ നേരത്തേയും ബാഗ്ദാദി മരിച്ചെന്നുള്ള വാർത്തകൾ വന്നിട്ടുള്ളതിനാൽ ലോകരാജ്യങ്ങൾ കരുതലോടെയാണ് പ്രതികരിക്കുന്നത്.

ശനിയാഴ്ച റാഖയിലുണ്ടായ വ്യോമാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സിറിയൻ സർക്കാർ ചാനൽ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. നേരത്തേ, മൊസൂളിനു പുറത്തുള്ള മരുഭൂമിയിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നതെന്നാണ് നിഗമനം. മാർച്ചിൽ ഇറാക്കി സേന മൊസൂൾ തിരിച്ചുപിടിച്ചതോടെ ആക്രമണം ഭയന്ന് അദ്ദേഹം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു