50 വർഷത്തെ ഭരണമാണ് പാർട്ടിയുടെ ലക്ഷ്യം: അമിത് ഷാ

ഭോപ്പാൽ: രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് അമിത് ഷാ. അഞ്ചോ പത്തോ വർഷത്തേക്ക് ഭരിക്കാനല്ല മറിച്ച് കുറഞ്ഞത് 50 വർഷത്തെ ഭരണമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും രാജ്യത്ത് മാറ്റം ഉണ്ടാകാൻ ഇതാവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.

ഇപ്പോൾ പാർട്ടി ശക്തിയായി വരികയാണെന്നും കേന്ദ്രത്തിലെ ഭരണത്തോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1387 എം.എൽ.എമാരും പാർട്ടിക്കുണ്ട്. എന്നാലും പാർട്ടിക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിൽ പാർട്ടി കോർകമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇന്ന് പാർട്ടിക്ക് 12 കോടിയോളം അംഗങ്ങളുണ്ടായത് പല പ്രവർത്തകരും ജീവത്യാഗം ചെയ്തത് കൊണ്ടാണെന്ന് അദ്ദേഹം പാ‌ർട്ടി പ്രവർത്തകരെ ഓർമ്മപ്പെടുത്തി. പാർട്ടി പതാകയില്ലാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലായെന്ന് പ്രവർത്തകർ ഉറപ്പു വരുത്തണമെന്നും ഇത് ഭാവിയിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ മദ്ധ്യപ്രദേശിൽ എത്തിയിരിക്കുന്നത്.